വനിതാ ക്രിക്കറ്റിലെ സച്ചിൻ ടെണ്ടുൽക്കർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായ മിതാലി രാജ്. എന്നാൽ ഈ വിശേഷണത്തിന് അപ്പുറം വളരെ അപൂർവ്വമായ ഒരു സാമ്യത കൂടിയുണ്ട് സച്ചിൻ ടെണ്ടുൽക്കറും മിതാലിയും തമ്മിൽ.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് ഉള്ള താരങ്ങളാണ് ഇരുവരും പുരുഷ ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരം സച്ചിൻ ടെണ്ടുൽക്കർ ആണ് അതേസമയം വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയത് മിതാലിയാണ്, എന്നാൽ ഇവർ തമ്മിലുള്ള അമ്പരപ്പിക്കുന്ന സാമ്യത ഇതല്ല, ഇവരുടെ അരങ്ങേറ്റ സമയം ആണ് ഇതിൻറെ ഹൈലൈറ്റ്.

16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് അരങ്ങേറിയത്. പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റ് ലോകം ഭരിക്കുന്ന രാജാവായി മാറി സച്ചിൻ ടെണ്ടുൽക്കർ എന്ന മുംബൈ സ്വദേശി. അതുപോലെതന്നെയാണ് മിതാലിയുടെ കാര്യവും മിതാലിയുടെ അരങ്ങേറ്റവും സച്ചിൻ അരങ്ങേറിയ അതേ പ്രായത്തിൽ തന്നെയാണ്. 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോഴാണ് മിതാലിയും അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്.
പുരുഷ ക്രിക്കറ്റിൽ പകരംവെക്കാനില്ലാത്ത ഇതിഹാസമായി വളർന്ന താരമാണ് സച്ചിൻ ടെണ്ടുൽക്കർ അതുപോലെ തന്നെയാണ് വനിതകളുടെ കാര്യത്തിലും, പകരക്കാരനില്ലാത്ത റാണിയാണ് മിതാലി രാജ്. സച്ചിൻ കളം വിട്ടു അപ്പോഴും മിതാലി പ്രായം തളർത്താത്ത ചൂരുമായി കളിക്കളത്തിൽ നിറഞ്ഞുനിൽക്കുകയാണ് യുവതാരങ്ങൾക്ക് പ്രചോദനം നൽകിക്കൊണ്ട്.
ഇത്രയേറെ ക്രിക്കറ്റ്നെ സ്വാധീനിച്ച രണ്ട് വ്യക്തിത്വങ്ങൾ ലോകക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റാരും ഇല്ല എന്ന് തന്നെ പറയാം. ലോക ക്രിക്കറ്റ് രാജാവ് സച്ചിൻ ടെണ്ടുൽക്കർ ആണെങ്കിൽ റാണി അത് മിതാലി രാജ് തന്നെയാണ് 34 1,357 റൺസാണ് സച്ചിൻ ടെണ്ടുൽക്കർ നേടിയത് 1377 റൺസാണ് മിതാലിക്ക് ഉള്ളത്.