കോപ്പ അമേരിക്ക ടൂർണ്ണമെൻറിൽ ഇന്ന് ഇക്വാഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ലയണൽ മെസ്സി എന്ന മിശിഹയുടെ ചിറകിലേറി അർജൻറീന സെമിയിലേക്ക് കുതിച്ച മത്സരത്തിൽ. രണ്ടുഗോളുകൾക്ക് അസിസ്റ്റ് നൽകുകയും മനോഹരമായ ഒരു ഫ്രീ കിക്കിലൂടെ മൂന്നാം ഗോൾ നേടുകയും ചെയ്ത ലയണൽ മെസ്സി തന്നെയായിരുന്നു താരം.
സ്പെയിനിലെ കാറ്റലോണിയൻ പ്രവിശ്യയിയുടെ അഭിമാനമായി കണക്കാക്കപ്പെടുന്ന ബാഴ്സലോണയുടെ താരം കൂടിയാണ് ലയണൽ മെസ്സി 93 ആം മിനിറ്റിൽ നേടിയ ഈ മനോഹരമായ ഫ്രീ കിക്ക് ഗോളോടെ അദ്ദേഹം തന്റെ കരിയർ ഫ്രീ കിക്ക് ഗോളുകളുടെ എണ്ണം 58 ആക്കി ഉയർത്തി.
അർജൻറീനയുടെയും ബാഴ്സയുടെയും ഇതിഹാസം ആയിരുന്ന മഡോണയുടെ തൊട്ടുപിന്നിൽ എത്തിയിരിക്കുകയാണ് ലയണൽ മെസ്സി ഇപ്പോൾ. 62 ഡയറക്ട് ഫ്രീക്ക് ഗോളുകളാണ് മറഡോണയുടെ പേരിലുള്ളത് നാലെണ്ണം മാത്രം പിന്നിലുള്ള ലയണൽ മെസ്സിയുടെ പേരിൽ 58 ഡയറക്ട് ഫ്രീക്ക് ഗോളുകൾ ഉണ്ട്.
50 തവണ ബാഴ്സലോണയ്ക്ക് വേണ്ടിയും എട്ടുതവണ അർജൻറീനക്ക് വേണ്ടിയുമാണ് മെസ്സി ഡയറക്ട് ഫ്രീകിക്ക് ഗോളുകൾ നേടിയത്. അതേസമയം സമകാലിക ഫുട്ബോളിൽ ലയണൽ മെസ്സിയുടെ എതിരാളിയായ പൊർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലയണൽ മെസ്സിക്ക് തൊട്ടു പിന്നാലെ ഉണ്ട്.
Also read…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിൽ 56 ഡയറക്ട് ഫ്രീക്ക് ഗോളുകൾ ആണ് ഉള്ളത് ഇതിൽ 32 എണ്ണം റയൽമാഡ്രിഡ് ക്ലബിന് വേണ്ടിയും 13 എണ്ണം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് വേണ്ടി പത്തെണ്ണം പോർച്ചുഗലിന് വേണ്ടിയും ഒരെണ്ണം യുവന്റസിന് വേണ്ടിയും ആണ് അദ്ദേഹം നേടിയത്.
എന്നാൽ ഡയറക്ട് ഫ്രീ കിക്ക് ഗോളുകളുടെ എണ്ണത്തിൽ മറഡോണയയ്ക്കും മുന്നിൽ നിൽക്കുന്ന അഞ്ച് താരങ്ങൾ കൂടിയുണ്ട്. അവർ ആരൊക്കെയാണെന്ന് നോക്കാം താഴെയുള്ള പട്ടികയിൽ കാണാം
Name | Nationality | Goals |
Juninho Pernambucano | Brazil | 77 |
Pele | Brazil | 70 |
Victor Legrotaglie | Argentina | 66 |
Ronaldinho | Brazil | 66 |
David Beckham | England | 65 |
Diego Maradona | Argentina | 62 |
Zico | Brazil | 62 |
Ronald Koeman | Netherlands | 60 |
Marcelinho Carioca | Brazil | 59 |
Rogerio Ceni | Brazil | 59 |