കബഡി കളിക്കുന്ന ഒരു ടീമിനെയും അവർക്ക് കുട പിടിക്കുന്ന ഒരു റഫറിയെയുമിട്ടുകൊടുത്താൽ മെസ്സിയെയും പിള്ളേരേയും അങ്ങ് തീർത്തേക്കാമെന്നുള്ള ബോധത്തിൻറെ മുഖത്തേറ്റ അടിയായിരുന്നു ഇന്നത്തെ മത്സരഫലം കോപ്പ അമേരിക്ക ടൂർണ്ണമെൻറിൽ എതിരില്ലാത്ത 03 ഗോളുകൾക്ക് ഇക്വഡോറിനെ തകർത്തുകൊണ്ട് അർജൻറീനയുടെ മുന്നേറ്റം.
ജയിക്കാൻ ഉറച്ചു തന്നെയായിരുന്നു അർജൻറീന ഇന്ന് പന്തു തട്ടിയത്. ബോൾ പൊസിഷനിലും പാസിംഗ് ആക്കുറസിയിലും ഭൂമധ്യരേഖയുടെ നാട്ടിൽ നിന്നും വന്ന ഇക്വഡോർ മുന്നിൽനിന്നപ്പോൾ ഗോൾ ഷോട്ടുകളിലും മുന്നേറ്റത്തിലും അർജൻറീന തന്നെ ആയിരുന്നു.
ഇരുപത്തിരണ്ടാം മിനിറ്റിൽ ഒരു സുവർണാവസരം പാഴാക്കി മെസ്സി പിന്നീടുള്ള ഓരോ നിമിഷവും അതിനുള്ള പരിഹാരക്രിയകൾ ചെയ്യുകയായിരുന്നു ഒടുവിൽ 93 ആം മിനിറ്റിൽ ഇക്വഡോറിന്റെ ശവപ്പെട്ടി ലേക്ക് അവസാന ആണിയും അടിച്ചു കൊണ്ട് മെസ്സിയുടെ സ്വതസിദ്ധമായ സൂപ്പർ ഫ്രീകിക്ക് ഗോൾ ഗോൾവല ചുംബിക്കുമ്പോൾ അർജൻറീന ആരാധകർ വിജയത്തിൻറെ ലഹരി നുണഞ്ഞു തുടങ്ങിയിരുന്നു.
ALSO READ:
ഇന്നത്തെ മത്സരത്തിൽ റഫറി പലപ്പോഴും ഒരു പന്ത്രണ്ടാമത്തെ പോലെ ഇക്വഡോറിലെ സഹായിക്കുന്ന കാഴ്ച നിരന്തരം കാണുവാൻ കഴിയുമായിരുന്നു. പലപ്പോഴും ഏകപക്ഷീയമായ തീരുമാനങ്ങൾ മാത്രമായിരുന്നു റഫറിയുടെ ഭാഗത്തുനിന്നും ഉണ്ടായത
ഇന്നത്തെ മത്സരം അക്ഷരാർത്ഥത്തിൽ മെസ്സിയുടെ പേരിൽ ചരിത്രത്താളുകളിൽ കുറിക്കപ്പെടും.അർജൻറീന നേടിയ മൂന്നു ഗോളുകൾക്കു പിന്നിലും മെസ്സിയുടെ കാൽ സ്പർശം ഉണ്ടായിരുന്നു.
രണ്ടുഗോളുകൾക്ക് വഴിയൊരുക്കിയതും മൂന്നാം ഗോൾ നേടിയതും ലയണൽ മെസ്സി തന്നെയായിരുന്നു. കളിയുടെ അന്ത്യയാമങ്ങളിൽ അർജൻറീനക്ക് പെനാൽറ്റി കിക്ക് നിഷേധിച്ചു ഫ്രീക്ക് കൊടുക്കുമ്പോൾ ബ്രസീലിയൻ റഫറി ഒരിക്കലും ഓർത്തുകാണില്ല,
ഇവിടെ ആള് വേറെയാണെന്ന്, പെനാൽറ്റി വാങ്ങുന്നതിനേക്കാൾ തൻറെ ഇടം കാലിലെ ജാലവിദ്യ കൊണ്ട് ഫ്രീകിക്കിൽ മഴവില്ല് വിരിയിച്ച് ഗോൾവല തുളക്കുന്നതിൽ ഹരം കണ്ടെത്തിയ മിശിഹാ ആണ് ഇവിടെ എന്ന്.
അതേ മിശിഹാ വന്നിരിക്കുന്നു അർജൻറീനക്ക് എന്നോ എവിടെയോ നഷ്ടപ്പെട്ടുപോയ ഭൂതകാല പ്രതാപത്തിലേക്ക് അവരെ കൈപിടിച്ചുയർത്താൻ അർജൻറീനയുടെ മിശിഹാ അവതരിച്ചു കഴിഞ്ഞു.
Aavesham CLUB Quiz Championship-ൽ പങ്കെടുക്കാൻപങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇക്വഡോർ താരങ്ങളുടെ ഫിസിക്കൽ ഗെയിമിന് ബ്രസീലിയൻ റഫറി കുട പിടിച്ചു കൊടുത്തിട്ട് പോലും അർജൻറീന ഇന്ന് അർജന്റീന വിജയിക്കുകയായിരുന്നു.
മാർട്ടിനസിന്റെയും ഡി പൗളിന്റെയും ഗോളുകൾക്ക് വഴിയൊരുക്കയും, അവസാന നിമിഷത്തെ സൂപ്പർ ഫ്രീകിക്ക് ലൂടെ ഒരു ഗോൾ നേടിയും ഇക്വഡോറിന്റെ ശവക്കുഴിയിൽ അവസാനത്തെ പിടി മണ്ണും വാരിഴിട്ട് കൊണ്ട് മിശിഹാ അർജൻറീനൻ സ്വപ്നങ്ങളെ സ്വന്തം ഇടം കാലിൽ അടവച്ചു വിരിയിച്ച ആത്മവിശ്വാസത്തിന്റെ ചുമലിലേറ്റി
മുന്നോട്ട് നടക്കുകയാണ്.