കിരീട പോരാട്ടത്തിൽ പാതിവഴിയിൽ കാലിടറുന്ന പഴയ ഇംഗ്ലണ്ട് അല്ല ഇതു, കാൽപ്പന്തു മൈതാനങ്ങളേ പോരാട്ട വേദികളാക്കുന്ന പുത്തൻ ഇംഗ്ലണ്ട്.
ബുകയോ സാക്കക്കു പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് ന്റെ ചെകുത്താൻ കോട്ടയിലേക്ക് കാലെടുത്തു വെച്ച ജെയ്ഡൺ സാഞ്ചോയെ റൈറ്റ് വിങ്ങിലും മധ്യ നിരയിൽ മേസൺ മൗണ്ടിനെയും കൊണ്ടു വന്നു ഉക്രൈൻ നിരക്ക് ശക്തമായ ഭീഷണി സൗത്ത് ഗേറ്റ് നൽകിയിരുന്നു.
ഉക്രൈൻ മത്സരത്തിലേക്ക് കണ്ണു തുറക്കും മുൻപേ സ്റ്റെർലിങ് നൽകിയ അസ്സിസ്റ്റിൽ നിന്നും ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ ആദ്യ ഗോൾ കണ്ടെത്തി. ഒന്നാം പകുതിയിൽ ലഭിച്ച ഒരു ഗോളിന്റെ മുൻതൂക്കവുമായി രണ്ടാം പകുതിയിൽ പന്തു തട്ടിയ ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലുക് ഷൗ നൽകിയ അസ്സിസ്റ്റിൽ നിന്നും ചെകുത്താൻമ്മാരുടെ കപ്പിത്താൻ ഹാരി മഗ്യുർ ഒരു കിടിലം ഹെഡ്‍റിലൂടെ ഇംഗ്ലണ്ട് ലീഡ് രണ്ടാക്കി ഉയർത്തി.
ആക്രമണം തന്നെ കൈമുതലാക്കിയ ഇംഗ്ളണ്ട് ലെഫ്‌റ് വിങ്ങിലൂടെ റഹീം സ്റ്റെർലിങ് നടത്തിയ നീക്കത്തിനൊടുവിൽ ലുക് ഷൗ നു നൽകിയ പന്തു നിമിഷനേരം കൊണ്ടു ഹാരി കെയ്‌നിനു നല്കുന്നതെ ഉക്രൈൻ പ്രതിരോധം കണ്ടിട്ടുണ്ടാകു, അടുത്ത നിമിഷം പന്തു ഉക്രൈൻ വല നിറച്ചിരുന്നു. ഇംഗ്ലണ്ട് ഓൾ ടൈം യൂറോ കപ്പു ടോപ് സ്കോറെർ ലിസിറ്റിൽ അലൻ ഷീരർക്കൊപ്പം എത്താനും ഈ ഗോൾ ഹാരി കെയ്‌നിനെ സഹായിച്ചു.
പകരക്കാരുടെ ബെഞ്ചിൽ നിന്നും കളത്തിലിറങ്ങിയ ഹെൻഡേഴ്സൺ ഹാരി മഗ്യുര് എടുത്ത കോർണർ കിക്കിന് തലവെച്ചു നാലാം ഗോളും കണ്ടെത്തി ഇംഗ്ലണ്ടിന് ശക്തമായ ആധിപത്യം സ്ഥാപിച്ചു കൊടുത്തു. ജൂഡ് ബെല്ലിൻഗ്രാം,മാർക്കോസ് റാഷ്‌ഫോർഡ്, ട്രിപ്പിയർ എന്നിവരെ കളത്തിലിറക്കിയ സൗത്ത് ഗേറ്റ് തന്റെ ആവനാഴിയിലെ ഓരോ ആയുധങ്ങളുടെയും പോരാട്ടവീര്യം പരീക്ഷിച്ചു കൊണ്ടേ ഇരുന്നു. ഇനി അങ്കo ചരിത്രമുറങ്ങുന്ന വെബ്ലി സ്റ്റേഡിയത്തിൽ ഡെന്മാർക്കിന്റെ വെല്ലുവിളികൾക്കെതിരെ. കാത്തിരിക്കാം കാതോർക്കാം ഫുട്‍ബോളിന്റെ തലതൊട്ടപ്പൻമ്മാർ അരങ്ങു വാഴുന്ന നിമിഷത്തിനായി.