in

ഓർമകളുടെ ഊർജ്ജത്തിൽ ചിറക് വിരിക്കുന്ന ഡാനിഷ് സ്വപ്നങ്ങൾ ഉയരെ പറക്കുന്നു…..

വെയ്ൽസിനെ നാല് ഗോളിന് കെട്ടുകെട്ടിച്ച ആത്മവിശ്വാസത്തിൽ ഡെന്മാർക്കും ടൂർണമെന്റ് ഫേവറേറ്റ്‌ നെതെര്ലാന്റിനുമേൽ രണ്ടു ഗോളിന്റെ ആധിപത്യവുമായി ജയിച്ചു കയറിയതിന്റെ ഊർജ്ജമുൾക്കൊണ്ടു ചെക്ക് റിപ്പബ്ലിക്കും ബാക്കു സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോൾ ഒരു ത്രില്ലറിൽ കുറഞ്ഞതൊന്നും ലോക കായിക പ്രേമികൾ പ്രതീക്ഷിച്ചു കാണില്ല.

ചെക്ക് റിപ്പബ്ലിക്കിന്റെ ആത്മവിശ്വാസത്തിനു കനത്ത പ്രഹരം ഏൽപ്പിച്ചു കൊണ്ടു തോമസ് ഡീലനി അഞ്ചാം മിനുട്ടിൽ തന്നെ ഡെന്മാർക്കിനെ മുന്നിലെത്തിച്ചു. ലീഡ് എടുത്തെങ്കിലും പ്രതിരോധത്തിലൂന്നാൻ ഡെൻമാർക്ക്‌ ഒരുക്കമല്ലായിരുന്നു. മറു വശത്തു ചെക്കും ആക്രമിച്ചു തന്നെ കളിച്ചു.

എന്നാൽ സൈമൺ ജീയർ നയിച്ച ഡെൻമാർക്ക്‌ പ്രതിരോധ പൂട്ട് പൊളിക്കാൻ കഴിഞ്ഞില്ല.ഗാരെത് ബെയ്‌ലിന്റെ വെയ്ൽസിനെ പരാജയപ്പെടുത്തുന്നതിൽ മുഘ്യ പങ്കു വഹിച്ച ഡോൽബെർഗ് ജോക്കിം മെഹ്‌ലർ നൽകിയ മനോഹര ക്രോസിൽ നിന്നും രണ്ടാം ഗോളും കണ്ടെത്തി ആദ്യ പകുതി ഡെന്മാർക്കിനു സ്വന്തമാക്കി നൽകി.

രണ്ടാം പകുതിയുടെ 49ആo മിനുട്ടിൽ വ്ലാഡിമിർ കോഫെൽ നൽകിയ പന്തു ഡെൻമാർക്ക്‌ പ്രതിരോധ ഭടന്മ്മാരുടെ കണ്ണു വെട്ടിച്ചു പാട്രിക് ഷിക്ക് ഗോൾ ലൈൻ കടത്തി ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യ ഗോൾ കണ്ടെത്തി. ടൂർണമെന്റിലെ തന്റെ അഞ്ചാം ഗോൾ കണ്ടെത്തിയ ഷിക്ക് ടോപ് സ്കോർ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പമെത്തി.

തുടർന്നങ്ങോട്ട് ഡെൻമാർക്ക്‌ ഗോൾവല ലക്ഷ്യമാക്കി അനവധി നിരവധി ഷോട്ടുകൾ ഉതിർത്തെങ്കിലും ഡെൻമാർക്ക്‌ ഗോളിയെ മറികടക്കാൻ ആയില്ല. സബ്സ്റ്റിട്യൂഷൻ ചെയ്‌ത യുസഫ് പോൾസൺ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങിൽ പിഴച്ചു.

ഡെൻമാർക്ക്‌ നായകൻ സൈമൺ ജീയർ അവസാന മിനിറ്റുകളിൽ ചെക്ക് മുന്നേറ്റങ്ങളെ തടഞ്ഞു ഡെൻമാർക്ക്‌ വിജയം ഉറപ്പു വരുത്തി. ക്രിസ്ത്യൻ എറിക്സൺ പാതിവഴിയിൽ വീണപ്പോൾ പൊലിഞ്ഞു പോകുമെന്ന് കരുതിയ ഡാനിഷ് സ്വപ്നങ്ങളാണ് ഇന്നിപ്പോൾ സെമി ഫൈനല് വരേ എത്തി നിൽക്കുന്നത്. ഡാനിഷ് ക്യാപ്റ്റൻ സൈമൺ ജീയറുടെ നേതൃ പാടവം ഡെന്മാർക്ക് ടീമിന്റെ കുതിപ്പിൽ നിർണായകമായി.

ചെയ്തുപോയ തെറ്റിന് എല്ലാവരോടും മാപ്പ് പറഞ്ഞു ഗബ്രിയേൽ ജീസസ്

റോമിൽ ഗോൾ മഴ പെയ്യിച്ചുകൊണ്ട് സൗത്ത്ഗേറ്റ് യുവ തുർക്കികളുമായി ചരിത്രം കുറിക്കുന്നു