ഇന്നുപുലർച്ചെ കോപ്പ അമേരിക്കയിൽ ചിലിയും ബ്രസീലും തമ്മിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബ്രസീൽ ആദ്യ ഗോൾ നേടിയതിന് തൊട്ടുപിന്നാലെ തന്നെയായിരുന്നു അവരുടെ സൂപ്പർ താരങ്ങളിൽ ഒരാളായ ഗബ്രിയേൽ ജീസസ് ചുവപ്പുകാർഡ് കണ്ട് പുറത്തേക്ക് പോയത്.
ഈയൊരു ടാക്കിൾ കാരണം ചുവപ്പുകാർഡ് കണ്ടു എന്ന പേരിൽ ജീസസിനെതിരെ കടുത്ത ആക്ഷേപമുയർന്നിരുന്നു. കരാട്ടെ കിക്കിന് സമാനമായ വിധം വളരെ അപകടകാരമായ വിധത്തിൽ ആയിരുന്നു ചിലി താരം യൂജിനോ മെനെയുടെ നേരെ ജീസസ് ചാടിയത്.
ഈയൊരു ചുവപ്പുകാർഡ് കാരണം ജീസസ് പുറത്തേക്ക് പോയപ്പോൾ 10 പേരായി ചുരുങ്ങിയ ബ്രസീലിനെ ബാക്കിയുള്ള സമയം മുഴുവനും വിറപ്പിച്ചു നിർത്തുവാൻ ചിലിയുടെ താരങ്ങൾക്ക് കഴിഞ്ഞിരുന്നു.
ബ്രസീലിന്റെ മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ ഈ അതിരുവിട്ട നീക്കത്തിനു തൊട്ടടുത്ത നിമിഷം തന്നെ അർജൻറീനൻ റഫറി പാർട്ടിശ്യോ ലോസ്‌താവ് ചുവപ്പുകാർഡ് നൽകി പുറത്തേക്ക് അയച്ചിരുന്നു .
ചുവപ്പ് കാർഡിന്റെ പേരിൽ അടുത്ത ദിവസം നടക്കാനിരിക്കുന്ന സെമിഫൈനൽ മത്സരവും ജീസസിന് നഷ്ടമാകും അദ്ദേഹത്തിന് തിരിച്ചുവരാൻ ഫൈനൽ മത്സരത്തിൽ മാത്രമേ കഴിയുകയുള്ളൂ .
താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻതോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു എന്നാൽ ഇപ്പോൾ താരം തന്നെ ചെയ്തുപോയ തെറ്റിന് മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്
താൻ ചെയ്തുപോയത് തെറ്റായിരുന്നു എന്നും അതിനു താൻ തൻറെ ആരാധകരോടും സഹ താരങ്ങളോടും ടീമിനോടും ക്ഷമ ചോദിക്കുന്നു എന്ന് ജീസസ് പറഞ്ഞു. ചിലി താരം മെനക്ക് അപകടം ഒന്നുമില്ല, അദ്ദേഹം സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷവാനാണ് താനെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
എന്നാൽ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചതും മറ്റൊന്നാണ്, ഒന്നും അവസാനിച്ചിട്ടില്ല വേദനയും സന്തോഷവും എല്ലാം ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കും ജീവിതത്തിൽ ഉണ്ടാകുന്ന ഒരോ സംഭവങ്ങളും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ ജീസസ് കുറിച്ചത് .