ഈ സീസണിന്റെ തുടക്കം മുതൽ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്ന് താരങ്ങളുടെ കൊഴിഞ്ഞു പോക്ക് ആണ് കാണാൻ കഴിഞ്ഞത്. സെർബിയയിൽ നിന്നും പുതിയ പരിശീലകനെയും പിന്നീട് ഒരു സഹ പരിശീലകനെയും എത്തിച്ചശേഷം ഉടൻ തന്നെ കഴിഞ്ഞ സീസണിൽ ടീമിനായി കളിച്ചത് മുഴുവൻ വിദേശ താരങ്ങളെയും ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് റിലീസ് ചെയ്തിരുന്നു.
പോയ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മധ്യനിരയിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒന്നായ രോഹിത് കുമാറിനെ വിട്ടുകളഞ്ഞത് ടീമിനെതിരെ വൻ വിമർശനങ്ങൾക്ക് കാരണമായിരുന്നു .
അടുത്ത സീസൺ മുതൽ വിദേശ താരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ഇന്ത്യൻ താരങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് ആരാധകർ മാനേജ്മെൻറ് നോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു ബ്ലാസ്റ്റേഴ്സ് താരത്തിനെ കൂടി സ്വന്തം ടീമിൽനിന്ന് റിലീസ് ചെയ്യുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ആയിരുന്ന ഷിബിൻ രാജിനെ ആണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തിരിക്കുന്നത്. ഐ ലീഗ് ക്ലബ്ബായ ശ്രീനിധി ഡെക്കാൻ എഫ് സിയിലേക്കാണ് ഷിബിൻ രാജ് പോകുന്നത്. നേരത്തെ ഗോകുലം കേരളയുടെ ഡിഫൻസ്സീവ് മിഡ്ഫീൽഡർ ആയിരുന്ന മായക്കണ്ണനെയും ഐ ലീഗ് ക്ലബ്ബായ ശ്രീനിധി ഡെക്കാൻ റാഞ്ചിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ താരങ്ങളെ സൈൻ ചെയ്യാൻ അണിയറയിൽ നീക്കങ്ങൾ നടത്തുന്നതാണ്. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇപ്പോഴുള്ള ആകെ ആശ്വാസം ഇതുകൂടാതെ വമ്പൻ വിദേശ സൈനിങ്ങുകളെക്കുറിച്ചും പരിശീലകൻ സൂചനകൾ നൽകിയത് ആരാധകർക്ക് ആവേശം പകരുന്നുണ്ട് .