പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ നിരക്ക് ശക്തി പകരാൻ ബെൽജിയത്തിൽ നിന്നും ഒരു സൂപ്പർതാരത്തിനെ ഇറക്കാൻ ശ്രമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മുൻ ടോട്ടനം താരം പോൾ ജോസെ എം പൊകുവിനെയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വയ്ക്കുന്നത്. ബെൽജിയത്തിന്റെ അണ്ടർ 21 കാറ്ററി വരെയുള്ള നാഷണൽ ടീമുകൾ കളിച്ച താരമാണ് അദ്ദേഹം
ബെൽജിയത്തിന്റെ അണ്ടർ 15, അണ്ടർ 16, അണ്ടർ 17, അണ്ടർ 18, അണ്ടർ 19, അണ്ടർ 21 കാറ്റഗറികളിൽ കളിച്ചു മികവ് തെളിയിച്ച അദ്ദേഹം സീനിയർ ടീമിനായി കളിക്കുന്നത് അദ്ദേഹത്തിന്റെ വംശ ദേശമായ ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ യ്ക്ക് വേണ്ടിയാണ്.
ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ യ്ക്ക് വേണ്ടി കേവലം 10 മത്സരങ്ങളിൽ നിന്നും 6 ഗോളുകൾ നേടിയ അദ്ദേഹത്തിൻറെ പ്രഹരശേഷി വളരെ മികച്ചതാണെന്ന് അദ്ദേഹം അടിവരയിട്ട് തെളിയിക്കുന്നു
അടിസ്ഥാനപരമായി അദ്ദേഹം ഒരു അറ്റാക്കിങ് ലെഫ്റ്റ് വിങ്ങർ ആണെങ്കിലും ടീമിന് ആവശ്യമുണ്ടെങ്കിൽ മിഡ്ഫീൽഡർ ആയും വലത് വിങ്ങിർ ആയും കളിക്കാൻ അദ്ദേഹത്തിന് താൽപര്യമാണ്. 1998 ൽ കോർണസെ എഫ് സിയി ലൂടെയാണ് അദ്ദേഹം ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്.
2008 2009 സീസണിൽ അദ്ദേഹം ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹാംസ്‌പറിന്റെ യൂത്ത് അക്കാദമി ടീമിൽ ഇടം പിടിച്ചു. 2009 ൽ തന്നെ അദ്ദേഹത്തിന് ടോട്ടനത്തിന്റെ സീനിയർ ടീമിൽ എത്തുവാൻ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന് ഒരു കളി പോലും അവരുടെ ജേഴ്സിയിൽ കളിക്കാൻ ആയില്ല.
നിലവിൽ അബുദാബി ആസ്ഥാനമാക്കിയ അൽ വഹ്ദ ക്ലബ്ബിന്റെ താരമാണ് അദ്ദേഹം 20 കളികളിൽ നിന്നും താരം അബുദാബി ടീമിനായി എട്ട് ഗോളുകൾ നേടിയിട്ടുണ്ട്. താരവുമായി ബ്ലാസ്റ്റേഴ്സ് വൃത്തങ്ങൾ ചർച്ച തുടങ്ങിയിട്ടുണ്ട് എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ.
ബ്ലാസ്റ്റേഴ്സിന് താരത്തെ സൈൻ ചെയ്യാൻ കഴിഞ്ഞാൽ ടീമിൻലന്റീ അറ്റാക്കിങ് ഡിപ്പാർട്ട്മെന്റിന് വളരെ വലിയ ഒരു മുതൽക്കൂട്ടായിരിക്കും ഈ ബെൽജിയം താരം. അദ്ദേഹം ഇരട്ടപൗരത്വം അനുവദനീയം ആയതിനാൽ കോംഗോലേയും ബെൽജിയത്തിലെയും പൗരത്വം അദ്ദേഹത്തിനുണ്ട്.