in

അടിക്ക് തിരിച്ചടി, വിൻഡീസിനോട് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ സൗത്താഫ്രിക്ക പ്രതികാരം ചെയ്തു

RSA WI

വിൻഡീസ് ക്രിക്കറ്റ് ടീമിന്റെ പ്രവചനാതീതമായ സ്വഭാവം തുറന്നു കാട്ടിയ മറ്റൊരു മത്സരം ,ടോസ് നേടി സൗത്താഫ്രിക്കയെ ബാറ്റിങ്ങിന് അയയ്ക്കുമ്പോൾ ഡികോക്കും ഹെൻഡ്രിക്ക്‌സും ചേര്ന്നു നൽകുന്ന സ്വപ്നസമാനമായ തുടക്കം പവർ പ്ലെ മാക്സിമം വിനിയോഗിച്ചു കൊണ്ട് സ്വന്തമാക്കുന്ന 68 റൻസുകൾ ,സിൻക്ലെയർ എന്ന സ്പിന്നർക്ക് മുന്നിൽ ഓപ്പണേഴ്‌സ് അടിയറവ് പറഞ്ഞതിന് ശേഷം ബവൂമ (46)ഒഴികെ മറ്റൊരു താരത്തിനെയും നിലയുറപ്പിക്കാൻ അനുവദിക്കാതെ വിൻഡീസിനെ കളിയിലേക്ക് തിരിച്ചു കൊണ്ടു വരുന്ന റസ്സൽ ഹോൾഡർ.

ഡെത് ഓവറുകളിൽ പേസ് വേരിയേഷൻസ് കൊണ്ട് സ്കോറിങ്ങിന് കടിഞ്ഞാൺ ഇട്ടുകൊണ്ട് വിക്കറ്റുകൾ സ്വന്തമാക്കുന്ന മക്കോയ് ,180 റൺസ് ഉറപ്പിച്ചിരുന്ന സൗത്ത് ആഫ്രിക്ക 166/7 ഒതുങ്ങുന്ന സാഹചര്യം …

മറ്റൊരു ഈസി ചെയ്‌സ് എന്ന രീതിയിൽ നേരിട്ട് രണ്ടാം ബോളിൽ ലിൻഡയെ സിക്സറിന് പറത്തി തുടങ്ങുന്ന ലൂയിസ് മൂനോവറുകളിൽ 30 റൺസ് പിന്നിടുമ്പോൾ ആദ്യ ബോളിങ് മാറ്റവുമായെത്തിയ നോർജെയുടെ ഒരു സ്കിഡ്‌ഡി ഡെലിവെറിയിൽ ലൂയിസിന്റെ വിക്കറ്റുകൾ നിലംപതിക്കുന്ന കാഴ്‌ച ,റബാഡയുടെ വേഗതയ്ക്ക് മുന്നിൽ ലേറ്റായി ബാറ്റ് വെച്ചു ഫീൽഡർക്ക് ക്യാച് നൽകി പെട്ടെന്ന് തന്നെ ഗെയിലും മടങ്ങി.

മിഡിൽ ഓർഡർ ബാറ്റ്‌സ്മാന്മാരായ പൂരനും പൊള്ളാർഡും റസ്സലും സ്പിന്നേഴ്‌സിനെ സ്ലോഗ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഓരോ ക്യാച്ചും കൈപ്പിടിയിൽ ഒതുക്കി ആഫ്രിക്കൻ ഫീൽഡേഴ്സ് മികച്ചു നിന്ന ദിനം ,ടൈറ്റ് ലൈനിൽ പന്തുകളെറിഞ്ഞു ലിന്ഡയും ഷംസിയും അവരുടെ ഓവറുകൾ മനോഹരമാക്കുമ്പോൾ റിക്വയേഡ് റൺ റേറ്റ് ഉയരുന്ന സാഹചര്യം 8 ഓവറുകളിൽ 35 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കിയ ആ സ്പിന്നിങ് കൂട്ടുകെട്ട് തന്നെയായിരുന്നു വിൻഡീസിനെ കളിയിൽ നിന്ന് പുറത്താക്കുന്നതിൽ പ്രധാന പങ്ക് വഴിച്ചത്

ഒരുഭാഗത്തു നിലയുറപ്പിച്ചപ്പോഴും സ്കോറിങ്ങിന് വേഗത കൂട്ടാൻ സാധിക്കാതെ ഫ്ലെച്ചർ വിഷമിക്കുകയായിരുന്നു ,താളം കണ്ടെത്തിയെന്ന് തോന്നിപ്പിച്ച ഹോൾഡറിനെ മികച്ചൊരു ഫീൽഡിങ്ങിൽ ബാവൂമ റൺ ഔട്ട് ആക്കിയപ്പോൾ ഫ്ലെച്ചർ റബാഡക്ക് മുന്നിൽ കീഴടങ്ങി ..

അവസാന നിമിഷങ്ങളിൽ ബാറ്റുകൊണ്ട് തനിക്കെന്ത് ചെയ്യാൻ സാധിക്കുമെന്ന് അല്ലൻ തെളിയിക്കുന്നതിനായിരുന്നു ഗ്രെനേട സാക്ഷ്യം വഴിച്ചത് സ്‌ട്രൈറ്റ് ബൗണ്ടറിയേ ലക്‌ഷ്യം വെച്ചുള്ള ആ ഹിറ്റിങ് അത്ഭുതപ്പെടുത്തി

നോർജെയുടെ 19ആം ഓവറിൽ അല്ലന് സ്ട്രൈക്ക് നല്കാൻ മക്കോയ്ക്ക് സാധിക്കാതെ വന്നപ്പോൾ തന്നെ കളിയവസാനിച്ചിരുന്നു. അപ്പോഴും 36 റൺസ് വേണ്ട ലാസ്‌റ് ഓവറിൽ ആദ്യ രണ്ടു ബോളിലെ സിക്സറുകളടക്കം 3 സിക്‌സറുകൾ പറത്തിയ അല്ലൻ ന്റെ പോരാട്ട വീര്യം വേറിട്ടു നിന്നു …

ബെൽജിയം താരം ബ്ലാസ്റ്റേഴ്സിലേക്ക്, പ്രതീക്ഷയോടെ ആരാധകർ.

കോഹ്ലിയും പോണ്ടിങ്ങും ഒപ്പത്തിനൊപ്പം, ഉടൻ തന്നെ പോണ്ടിങ്ങിന്റെ റെക്കോർഡ് മറികടക്കും