ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് റിക്കി പോണ്ടിംഗ്. ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും പോണ്ടിങ്ങും തമ്മിൽ വളരെയേറെ അന്തരമുണ്ടെങ്കിലും കളിക്കളത്തിലേ അക്രമണാത്മയുടെ കാര്യത്തിൽ ഇരുവർക്കും ഒരേ വേവ് ലെഗ്താണ്.
വ്യക്തിഗത റെക്കോർഡുകൾ കാര്യത്തിൽ പലപ്പോഴും വിരാട് കോലിക്ക് റിക്കി പോണ്ടിങ്ങിനെ കവച്ചുവെക്കാൻ കഴിയുന്നുണ്ടെങ്കിലും ഒരു ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലി കാൾ വളരെ വളരെ മുന്നിലാണ് റിക്കി പോണ്ടിംഗ് എന്ന ഓസ്ട്രേലിയൻ നായകൻ.
എന്നാൽ ചില കണക്കുകളിൽ ഇവർ ഒപ്പത്തിനൊപ്പം തന്നെയാണ് നിൽക്കുന്നത്. നായക പദവിയിലിരിക്കെ നിലവിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ താരങ്ങളാണ് വിരാട് കോഹ്ലിയും റിക്കി പോണ്ടിങ്ങും 41 സെഞ്ചുറികൾ വീതമാണ് ഇരുവരും നേടിയിരിക്കുന്നത് അടുത്ത സ്ഥാനത്തുള്ള മുൻ സൗത്താഫ്രിക്കൻ നായകൻ ഗ്രെയം സ്മിത്തിന് 33 സെഞ്ചുറികളാണ് ഉള്ളത്.
20 സെഞ്ച്വറികളുമായി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തും 19 സെഞ്ച്വറികളുമായി മറ്റൊരു ഓസ്ട്രേലിയൻ താരം മൈക്കൽ ക്ലാർക്കും ആണ് പിന്നെ അടുത്ത സ്ഥാനങ്ങളിൽ നിൽകുന്നത്.
നായകനെന്ന നിലയിൽ കൊഹ്‌ലിയെക്കാൾ വളരെ വളരെ മുന്നിലാണ് പോണ്ടിങ് എന്നത് നിസ്സംശയം പറയാൻ കഴിയും.
എന്നാൽ നായകൻ ആയിരിക്കെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ താരമെന്ന റിക്കി പോണ്ടിങ്ങിന് ഒപ്പം കോഹ്ലി പങ്കിടുന്ന ഈ റെക്കോർഡ് വരുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി മറികടക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
നായകനായി ഒരു ദീർഘകാല കരിയർ മുന്നിലുള്ള വിരാട് കോഹ്‌ലിക്ക് കേവലം ഇനി ഒരൊറ്റസെഞ്ച്വറി മാത്രം മതി പോണ്ടിങ്ങിനെ മറികടക്കുവാൻ. പക്ഷേ തുടർച്ചയായി കൈക്കലാക്കിയ വിശ്വകിരീടങ്ങൾ കൈകളിലുള്ള റിക്കി പോണ്ടിങ് എന്ന തോൽക്കാൻ മനസ്സില്ലാത്ത നായകനോട് നായക പാടവത്തിന്റെ കാര്യത്തിൽ ഒരിക്കലും വിരാട് കോഹ്ലിയെ താരതമ്യം ചെയ്യാൻ പോലും കഴിയില്ല എന്നാണ് യാഥാസ്ഥിതികക്രിക്കറ്റ് പ്രേമികൾ വാദിക്കുന്നത്.