ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളായ നിറോഷൻ ഡിക്വല്ലയ്ക്കും കുശാൽ മെൻഡിസിനും എതിരെ ശ്രീലങ്കൻ ക്രിക്കറ്റ് അന്വേഷണം പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനിടെ ബയോ ബബിൾ ലംഘിച്ചതിനെ തുടർന്ന് ആണ് ഇവർക്കെതിരെ ശ്രീലങ്കൻ ബോർഡ് അന്വേഷണം പ്രഖ്യാപിച്ചത്.
ഈ രണ്ടു താരങ്ങളും ഞായറാഴ്ച രാത്രി നടന്ന ട്വൻറി മത്സരത്തിനുശേഷം ഡർഹം തെരുവിൽ കൂടി റോന്ത്
ചുറ്റുന്നതായി കിട്ടിയ വീഡിയോ ഇൻഫർമേഷനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ആ മത്സരത്തിൽ 89 റൺസിന്റെ കൂറ്റൻ തോൽവി ആയിരുന്നു ശ്രീലങ്ക ഏറ്റു വാങ്ങിയത്. രാത്രി സുരക്ഷാ ചുമതലക്കാരുടെ കണ്ണുവെട്ടിച്ച് ബയോ ബബിളിന് പുറത്തുപോയ രണ്ട് താരങ്ങൾക്കെതിരെയും സത്യസന്ധമായ അന്വേഷണം ഉണ്ടാകും.
താരങ്ങൾ തെരുവിലൂടെ ചുറ്റുന്നതായി
കണ്ട വീഡിയോയുടെ വിശ്വാസ്യത പരിശോധിച്ചുവരികയാണ്
കുറ്റം തെളിഞ്ഞാൽ താരങ്ങൾക്കെതിരെ കർശന നടപടിയെടുക്കും.