in

യൂറോക്ക് പിന്നാലെ വിവാദത്തിലകപ്പെട്ട് ക്രിസ്ത്യാനോ റൊണാൾഡോ

Furious Cristiano Ronaldo

മുപ്പത്തിയാറാം വയസ്സിലും പ്രായത്തിന്റെ തളർച്ചകൾ ഒന്നും കൂടാതെ മാരക ഫോമിൽ തന്നെയാണ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിൽ 58 കളികളിൽനിന്ന് രാജ്യത്തനും ക്ലബ്ബിനും വേണ്ടി 45 ഗോളുകൾ ക്രിസ്ത്യാനോ റൊണാൾഡോ സ്കോർ ചെയ്തു.

യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലും അവസാന മത്സരത്തിലും വളരെ മികച്ച പ്രകടനം തന്നെയായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ ടോപ്പ് സ്കോററും ക്രിസ്ത്യാനോ തന്നെയായിരുന്നു. എന്നാൽ ഏകപക്ഷീയമായ ഒരു ഗോളിന് ബെൽജിയത്തിനോട് പരാജയപ്പെട്ടു പോർച്ചുഗൽ യൂറോ കപ്പിൽ നിന്ന് പുറത്തായി.

മരണ ഗ്രൂപ്പിലെ കരുത്തരായ എതിരാളികളുടെ പോരാട്ടങ്ങളെ അതിജീവിച്ച് വന്ന പോർച്ചുഗൽ ബെൽജിയത്തിന് മുന്നിൽ കാലിടറി വീഴുകയായിരുന്നു. മത്സരത്തിനുശേഷം ക്യാപ്റ്റന്റെ ആം ബാൻഡ് വലിച്ചെറിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്.

മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങി ശേഷം ക്യാപ്റ്റന്റെ ആം ബാൻഡ് ഊരി നിലത്തടിച്ച ക്രിസ്ത്യാനോ റൊണാൾഡോ, കളിക്കളത്തിൽ നിന്നും തിരികെ കയറുമ്പോൾ ക്യാപ്റ്റൻ ആം ബാൻഡ് നിലത്തിട്ട് പലതവണ തട്ടിയിരുന്നു ഇതാണ് ഇപ്പോൾ വിവാദത്തിന് കാരണമായിരിക്കുന്നത്.

https://twitter.com/CrewsMat19/status/1409276196194557954

ക്രിസ്ത്യാനോ നിലത്തിട്ട് തട്ടിയ ആം ബാൻഡ് ടീം യൂണിറ്റിലെ ഒരു പ്രവർത്തകൻ ആയിരുന്നു എടുത്തു കൊണ്ട് പോയത്. ക്രിസ്റ്റ്യാനോയുടെ ഈ പ്രവർത്തി സോഷ്യൽ മീഡിയയിൽ വിവാദമായി പുകയുകയാണ് ഇത്തരത്തിൽ ഒരിക്കൽ പോലും ഒരു പ്രവർത്തി ക്രിസ്ത്യാനോയിൽ നിന്നും ഇതിനു മുമ്പ് ഒന്നും ഉണ്ടായിട്ടില്ല.

ഇത് ക്രിസ്ത്യാനോയുടെ അവസാന യൂറോകപ്പ് ആയിരിക്കും കളിക്കുക എന്നതിന്റെ സൂചനയാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ പ്രായത്തിലും ഈ മാരക ഫോമിൽ കളിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് വളരെ വലിയ തിരിച്ചടിയാണ് ഈ ഒരു പുറത്താകൽ. മത്സരത്തിൽ ഉടനീളം ക്രിസ്ത്യാനോ റൊണാൾഡോ വളരെ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.

ശ്രീലങ്കൻ താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

മത്സരം ഷൂട്ടൗട്ടിൽ എത്തിയാൽ ഇംഗ്ലണ്ടിന്റെ ആദ്യ പെനാൽറ്റി കിക്ക് ഗോൾകീപ്പർ എടുക്കും