in

മത്സരം ഷൂട്ടൗട്ടിൽ എത്തിയാൽ ഇംഗ്ലണ്ടിന്റെ ആദ്യ പെനാൽറ്റി കിക്ക് ഗോൾകീപ്പർ എടുക്കും

Pickford as one of the early penalty takers

മത്സരം ഷൂട്ടൗട്ടിൽ എത്തിയാൽ ഇംഗ്ലണ്ടിന്റെ ആദ്യ പെനാൽറ്റി കിക്ക് ഗോൾകീപ്പർ എടുത്തേക്കും. 25 വർഷങ്ങൾക്ക് മുൻപ് ഇംഗ്ലീഷ് പരിശീലകൻ സൗത്ത് ഗേറ്റ് നിർണായകമായ ഒരു സ്പോട്ട് കിക്ക് പാഴാക്കിയ ചരിത്രമുണ്ട് ഇംഗ്ലണ്ടിന്. 1996 ലെ യൂറോ കപ്പിൽ തനിക്ക് പറ്റിയ ആ പിഴവ് തന്റെ കുട്ടികൾക്ക് വരാതിരിക്കാൻ തന്നെയാണ് ഇംഗ്ലീഷ് പരിശീലകന്റെ തീരുമാനം.

മത്സരം ഷൂട്ടൗട്ടിൽ എത്തിയാൽ താരങ്ങൾ സമ്മർദ്ദത്തിന് അടിപ്പെടുന്നത് പതിവാണ്. ജർമനിക്കെതിരായ മത്സരം ഷൂട്ടൗട്ടിൽ എത്തിയാൽ അവിടെ തങ്ങൾക്ക് കളി കൈവിട്ടു പോകരുത് എന്ന തീരുമാനത്തിൽ തന്നെയാണ് ഇംഗ്ലണ്ട് ക്യാമ്പ്. അതിനായി എല്ലാവർക്കും പെനാൽറ്റി സ്പോട്ട് എടുക്കുവാൻ പരിശീലനം നൽകുന്നുണ്ട്.

പെനാൽറ്റി സ്പോട്ട് കിക്കുകളിൽ വിജയിച്ച ചരിത്രമുള്ള ഇംഗ്ലീഷ് ഗോൾകീപ്പർ ജോർഡാൻ പിക്ക്ഫോർഡ് ഇംഗ്ലണ്ടിനായി ആദ്യംപെനാൽറ്റി കിക്ക് എടുക്കുന്ന താരങ്ങളിൽ ഒരാൾ ആയിരിക്കും. ടീമിലെ മറ്റുതാരങ്ങൾക്കൊപ്പം പെനാൽറ്റി ഷോട്ട് എടുക്കുന്നതിൽ ഇംഗ്ലീഷ് ഗോൾകീപ്പർ വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ ആദ്യം കൊണ്ട് തന്നെആദ്യ അഞ്ച് കിക്കുകളിൽ ഒന്ന് ഇംഗ്ലീഷ് ഗോൾ കീപ്പറുടെ വക ആയിരിക്കും. മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങിയാൽ ഈ നീക്കം എതിരാളികളുടെ മേൽ സമ്മർദം ചെലുത്താനും ഇംഗ്ലണ്ടിനെ സഹായിക്കും.

യൂറോക്ക് പിന്നാലെ വിവാദത്തിലകപ്പെട്ട് ക്രിസ്ത്യാനോ റൊണാൾഡോ

ഒടുവിൽ ആ സംശയത്തിനും മറുപടിയായി