in

ഒടുവിൽ ആ സംശയത്തിനും മറുപടിയായി

Cristiano Ronaldo to Thibaut Courtois

ഒടുവിൽ പാപ്പരാസികളുടെ ആ ചോദ്യത്തിനും മറുപടിയായി, ബല്ജിയത്തിനോട് പരാജയപ്പെട്ടു പോർച്ചുഗൽ യൂറോയുടെ റൗണ്ട് ഓഫ് 16 ൽ നിന്ന് പുറത്തായ മത്സരശേഷം, പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ബെൽജിയം ഗോൾകീപ്പറോട് പറഞ്ഞത് എന്താണെന്ന്  ലോകമെമ്പാടുമുള്ള ഫുട്ബോൾ പാപ്പരാസികളുടെ സംശയമായിരുന്നു.

ഇന്ന് പുലർച്ചെ യൂറോക്കപ്പിൽ പോർച്ചുഗലും ബെൽജിയവും ഏറ്റുമുട്ടിയ മത്സരത്തിൽ പരാജയപ്പെട്ടു പോർച്ചുഗൽ യൂറോയുടെ റൗണ്ട് ഓഫ് 16 ൽ നിന്ന് പുറത്തായിരുന്നു. വളരെ മികച്ച പ്രകടനം കാഴ്ചവച്ച ക്രിസ്ത്യാനോ റൊണാൾഡോയുടെ മികവിൽ മരണ ഗ്രൂപ്പിലെ കടുത്ത പോരാട്ടങ്ങളെ അതിജീവിച്ചു കൊണ്ടായിരുന്നു പോർച്ചുഗൽ റൗണ്ട് ഓഫ് 16 ലേക്ക് എത്തിയത്.

മരണ ഗ്രൂപ്പിലെ കടുത്ത പോരാട്ടങ്ങളെ അതിജീവിച്ച് വന്ന പോർച്ചുഗലിന്റെ പോരാട്ടവീര്യം പക്ഷെ ബെൽജിയത്തിന് മുന്നിൽ വിലപ്പോയില്ല.ഏകപക്ഷീയമായ ഒരു ഗോളിന് പോർച്ചുഗൽ ബല്ജിയൻ ടീമിനോട് പരാജയപ്പെടുകയായിരുന്നു. മത്സരശേഷം പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ബെൽജിയം ഗോൾകീപ്പറിനോട് പറഞ്ഞത് എന്താണെന്ന് പലരുടെയും സംശയമായിരുന്നു.

അതിനുള്ള മറുപടി ഇപ്പോൾ ബെൽജിയം ഗോൾകീപ്പർ തന്നെ നൽകിയിരിക്കുകയാണ്. മത്സരത്തിനുശേഷം ക്രിസ്ത്യാനോ റൊണാൾഡോ തിബൗട്ട് കോർട്ടോയിസിനോട്, കോർട്ടോയിസ് ഭാഗ്യവാനാണെന്ന് ആണ് പറഞ്ഞത്. ഇന്ന് പന്ത് ഗോൾ വലയിലേക്ക് കയറണ്ട എന്ന് സ്വയം തീരുമാനിച്ചത് പോലെ ആയിരുന്നു എന്നു ക്രിസ്റ്റ്യാനോ പറഞ്ഞതായി ബൽജിയൻഗോൾ കീപ്പർ പറഞ്ഞു.

ക്രിസ്ത്യാനോ റൊണാൾഡോ ബെൽജിയം ഗോൾകീപ്പർനോട് ഇങ്ങനെ പറഞ്ഞതിലൂടെ തന്റെ നിർഭാഗ്യത്തിനെ ആയിരുന്നു ഉയർത്തിക്കാട്ടിയത്. അതുകൂടാതെ കോർട്ടോയിസിന് ഭാഗ്യ ആശംസകൾ നൽകുവാനും ക്രിസ്ത്യാനോ റൊണാൾഡോ മറന്നില്ല.

മത്സരം ഷൂട്ടൗട്ടിൽ എത്തിയാൽ ഇംഗ്ലണ്ടിന്റെ ആദ്യ പെനാൽറ്റി കിക്ക് ഗോൾകീപ്പർ എടുക്കും

ബംഗളൂരു FC- യുടെ സ്പാനിഷ് കാളക്കൂറ്റൻ ഹൈദരാബാദിലേക്ക്