in , ,

ബംഗളൂരു FC- യുടെ സ്പാനിഷ് കാളക്കൂറ്റൻ ഹൈദരാബാദിലേക്ക്

Juanan-[khel-now]

ബംഗളൂരു എഫ് സി യുടെ മുൻ സ്പാനിഷ് പ്രതിരോധനിര താരം ജുവാനാനെ ടീമിൽ എത്തിക്കാനുള്ള കരുനീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഹൈദരാബാദ് എഫ് സി. കരാർ നിലനിൽക്കെ ബാംഗ്ലൂർ FCയും താരവും തമ്മിൽ ഏതാനും മണിക്കൂർ മുമ്പ് പരസ്പര സമ്മതത്തോടെ വേർപിരയുകയായിരുന്നു പിരിയുകയായിരുന്നു.

ജുവാനാൻ ഇനി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തിരിച്ചു വരില്ല എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ ഇപ്പോൾ
താരം ഹൈദരാബാദ് എഫ് സി യുമായി ചർച്ചകളിലാണ്. സാൻ പെഡ്രോയിലൂടെ അദ്ദേഹത്തിന്റെ യൂത്ത് കരിയർ ആരംഭിച്ചത് തുടർന്ന് മയ്യോർക്ക, സിഡി സാൻഫ്രാൻസിസ്കോ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി അദ്ദേഹം കളിച്ചിരുന്നു 2007ൽ ഡിപോർട്ടിവാ ലാ കൊരൂണയിലേക്ക്‌ പോയ താരം അവിടെ വച്ചായിരുന്നു അദ്ദേഹത്തിന്റെ സീനിയർ കരിയർ ആരംഭിച്ചത്.

അതിനു ശേഷം സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ റിസർവ് ടീമിലും അദ്ദേഹം അംഗമായിരുന്നു. 2016-ൽ ആയിരുന്നു ബാംഗ്ലൂർ എഫ് സി അദേഹത്തിനെ സൈൻ ചെയ്തത്. ബ്ലൂസിനെ AFC കപ്പ് ഫൈനലിൽഎത്തിക്കുവാൻ നിർണായക പങ്കുവഹിച്ച താരമായിരുന്നു ജുവാനാൻ

ബാംഗ്ലൂർ എഫ് സിക്ക് വേണ്ടി 71 കളികളിൽ അഞ്ചു ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്. ബാംഗ്ലൂരു എഫ് സി യുടെ പ്രതിരോധനിരക്ക് കെട്ടുറപ്പുനൽകിയത് ഈ സ്പാനിഷ് കാളക്കൂറ്റന്റെ സാന്നിധ്യമായിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.

ഈ സീസണിൽ ഹൈദരാബാദ്ലേക്ക് അദ്ദേഹം എത്തുകയാണെങ്കിൽ അവരുടെ പ്രതിരോധം പൂർവ്വാധികം ശക്തിയുള്ളതായി മാറും. പിന്നീട് ഹൈദരാബാദ് പ്രതിരോധത്തിനെ മറികടന്ന് ഗോളടിക്കുന്നത് എതിർ ടീമിന് വളരെ പ്രയാസകരമായ ഒരു സംഗതി തന്നെ ആയിരിക്കും.

ഒടുവിൽ ആ സംശയത്തിനും മറുപടിയായി

യൂറോയിൽ ക്രൊയേഷ്യക്കെതിരെ ആദ്യ വിസിൽ മുഴങ്ങുമ്പോൾ തന്നെ സ്‌പെയിന് റെക്കോഡ്