യൂറോക്കപ്പിൽ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ സ്പെയിനും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിൽ വിസിൽ മുഴങ്ങുമ്പോൾ തന്നെ സ്പാനിഷ് ടീം തങ്ങളുടെ പേര് ഒരിക്കൽ കൂടി യൂറോയുടെ റെക്കോർഡ് ബുക്കിൽ എഴുതി ചേർത്തു വക്കും. 2004 മുതൽ ഇംഗ്ളീഷ് താരം വെയിൻ റൂണി സ്വന്തം പേരിൽ കുറിച്ചു വച്ചിരുന്ന റെക്കോർഡ് ആണ് പെഡ്രി തിരുത്തിയത്.
യൂറോക്കപ്പിലെ റൗണ്ട് ഓഫ് 16 കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന റെക്കോർഡ് ആണ് യുവതാരം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസവും ത്രീ ലയൺസിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളുമായിരുന്ന വെയിൻ റൂണിയുടെ റെക്കോർഡ് ആണ് പഴങ്കഥയായത്.
യൂറോക്കപ്പിൽ റൌണ്ട് ഓഫ് 16 കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇതുവരെ റൂണിയുടെ പേരിലായിരുന്നു 2004ൽ റൂണി പോർച്ചുഗലിനെതിരെ കളിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 18 വയസ്സും 244 ദിവസവും ആയിരുന്നു.
എന്നാൽ ഇന്ന് ക്രൊയേഷ്യക്കെതിരെ സ്പാനിഷ് യുവതാരം പെഡ്രി ബൂട്ട് കെട്ടുമ്പോൾ അദ്ദേഹത്തിന് പ്രായം 18 വയസ്സും 215 ദിവസവും മാത്രമാണ്. മത്സര ഗതി എന്തു തന്നെ ആയാലും ഫൈനൽ വിസിൽ മുഴങ്ങും മുമ്പ് തന്നെ സ്‌പെയിനിന്റെ പേരിൽ ഒരു റെക്കോർഡ് കുറിക്കപ്പെട്ടു.