കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് ഓസ്ട്രേലിയൻ താരം ഡിലൻ മക്ഗവാനുമായുള്ള ചർച്ചകൾ തുടർന്നു കൊണ്ടിരിക്കുകയാണ്. 29 വയസ്സുകാരനായ താരം
സെന്റർ ബാക്ക് പൊസിഷനിലാണ് ലാണ് കളിക്കുന്നത്
വലം കാലനായ താരത്തിന് 1.86 മീറ്റർ ഉയരമുണ്ട് 29 വയസ്സുകാരനായ താരത്തിന് ഓസ്ട്രേലിയയിലെയും സ്കോട്ട്‌ലൻഡിലെയും പൗരത്വം ഉണ്ട് നിലവിൽ അദ്ദേഹം ഓസ്ട്രേലിയൻ ക്ലബ്ബായ വെസ്റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സിന്റെ താരമാണ്.
ഓസ്‌ട്രേലിയൻ ക്ലബ്ബുമായുള്ള അദ്ദേഹത്തിൻറെ കരാർ 2022 ജൂൺ 30 വരെ ശേഷിക്കുന്നുണ്ട്, എന്നിരുന്നാലും അദ്ദേഹത്തിന്റെ ഏജന്റ് ആയ ബെഞ്ച്മാർക്ക് സ്പോർട്സ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുന്നത് ഏതാണ്ട് അനുകൂലമായ രീതിയിൽ ആണ് എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ .
29.16 മില്യൻ ഇന്ത്യൻ രൂപയാണ് താരത്തെ ഇപ്പോഴത്തെ മാർക്കറ്റ് വില ഓസ്ട്രേലിയക്കായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചിട്ടുള്ള അദ്ദേഹം ഗോളുകൾ ഒന്നും ഇതുവരെ നേടിയിട്ടില്ല. താരത്തിനെ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു വലിയ മുതൽക്കൂട്ടാകും.
കഴിഞ്ഞ സീസണിൽ ആടിയുലഞ്ഞ പ്രതിരോധത്തിന് ശക്തി പകരുവാൻ ഈ സൈനിങ് കൊണ്ട് കഴിയും, റൈറ്റ് ബാക്ക് ആയും ഡിഫൻസീവ് മിഡ് ഫീൽഡർ ആയും സ്വിച്ച് ചെയ്ത് കളിക്കാൻ കഴിയുന്ന താരം ആണ് ഇദ്ദേഹം.