in

ഇപ്പോഴും റെയ്‌നയ്ക്ക് ഒപ്പം എത്തിയതെ ഉളളൂ കോഹ്ലി

raina-kohli

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും സുരേഷ് റെയ്‌ന വിരമിച്ച ശേഷം കാലമിത്രയായിട്ടും സുരേഷ് റെയ്‌നയ്ക്ക്പകരം നിൽക്കുന്ന ഒരു ഫീൽഡർ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ് രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും വിരാട് കോഹ്ലിയും ഒക്കെ ഒരു പരിധിവരെ ആ വിടവ് നികത്തുന്നുണ്ട് എന്നത് സത്യം തന്നെയാണ്.

എന്നിരുന്നാലും റെയ്‌ന എന്ന ഇടം കയ്യൻ ഫീൽഡിൽ ഉള്ളപ്പോൾ ഇന്ത്യയ്ക്ക് അതൊരു ആശ്വാസം തന്നെ ആയിരുന്നു ആ കയ്യിൽ നിന്നും ഒരിക്കലും പന്ത് വഴുതി പോവില്ല എന്ന വിശ്വാസം ഏതൊരു ഇന്ത്യൻ ക്രിക്കറ്റ് പ്രേമിക്കും ഉണ്ടായിരുന്നു. ആ വിശ്വാസത്തിന് അടിവരയിടുന്നതാണ് കണക്കുകകളും. ഫീൽഡിലെ അദ്ദേഹത്തിൻറെ പ്രകടനങ്ങളും.

raina-kohli

നിലവിൽ ട്വൻറി 20 മത്സരങ്ങളിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ക്യാച്ച് എടുത്തവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് സുരേഷ് റെയ്‌ന തന്നെയാണ് നിൽക്കുന്നത് മറ്റാരും ഇതുവരെയും അത് മറികടക്കാൻ വന്നിട്ടില്ല. 42 ക്യാച് ആണ് സുരേഷ് റെയ്നയുടെ പേരിലുള്ളത്.

നിലവിലെ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പേരിലും അത്ര തന്നെ ക്യാച്ചുകൾ ഉണ്ട്. റെയ്‌ന വിരമിച്ച ശേഷം കാലമിത്രയായിട്ടും മറ്റാർക്കും റെയ്നയെ മറികടക്കാൻ കഴിഞ്ഞിട്ടില്ല ഇപ്പോൾ കോഹ്ലി ഒപ്പത്തിന് എത്തിയതേയുള്ളൂ. ഇതുതന്നെ ധാരാളം ആണ് റെയ്‌ന എത്രമാത്രം ഫീൽഡിൽ അപകടകാരി ആയിരുന്നു എന്നതിൻറെ തെളിവായി

ഓസ്‌ട്രേലിയൻ പാറ്റൺ ടാങ്ക് ബ്ലാസ്റ്റേഴ്‌സിലേക്ക്, ഇനി എതിരാളികൾ വിയർക്കും

മെസ്സിയെയും ഡാനി ആൽവസിനെയും പണം വരിയെറിഞ്ഞു റാഞ്ചാൻ പുതിയൊരവതാരം.