ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് അർജൻറീനയുടെ സൂപ്പർതാരമായ ലയണൽ മെസ്സി. ദീർഘകാലമായി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ താരമായിരുന്നു ലയണൽ മെസ്സി എന്നാൽ നിലവിൽ ലയണൽ മെസ്സി ഫ്രീ ഏജന്റ് ആണ് ഒരു ക്ലബുമായും അദ്ദേഹത്തിന് കരാർ ഒന്നുമില്ല.
സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്ക് ഫിനാൻഷ്യൽ പെർഫോമൻസ് നിബന്ധനകളുമായി ബന്ധപ്പെട്ടാണ് മെസ്സിയെ ഇപ്പോൾ സൈൻ ചെയ്യാൻ കഴിയാത്തത്. ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുകയാണ് ഒരു ഈജിപ്ഷൻ ക്ലബ്ബ് മേധാവി. ഈജിപ്ത്യൻ ക്ലബ്ബ് ആയ ഫാർക്കോ എഫ് സിയുടെ ഉടമയായ ഷെറീൻ ഹെൽമി ആണ് മെസ്സിയെ റാഞ്ചാൻ നോക്കുന്നത്.
മെസ്സിയെ മാത്രമല്ല ബ്രസീലിൻറെ സീനിയർ താരവും മെസ്സിയുടെ ബാഴ്സയിലെ പഴയ സഹതാരവുമായ ഡാനി ആൽവസ്സിനെയും തൻറെ ഈ ടീമിൽ എത്തിക്കുവാൻ അദ്ദേഹം കരുക്കൾ നീക്കുകയാണ്. ഡാനിയുടെ പരിചയസമ്പത്തും മികവും തന്റെ ടീമിന് തുണയാകുമെന്ന് അദ്ദേഹം കരുതുന്നു. താൻ ശമിച്ചാൽ അദ്ദേഹത്തിന്റെ ബാല്യ കാല ക്ലബ്ബ് ആയ സാവോ പോളോ വിട്ട് ഡാനി വരുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
ലയണൽ മെസ്സിയെ കുറിച്ചും അദ്ദേഹത്തിന് പ്രതീക്ഷകളുണ്ട് മെസ്സി തന്റെ ടീമിലേക്ക് വരുമോ എന്ന കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു ഉറപ്പുമില്ല എന്നാൽ. മെസ്സിയുടെ തനുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തണം അദ്ദേഹം ആഗ്രഹിക്കുന്നു.
പക്ഷേ മെസ്സിയെ തന്റെ ടീമിൽ എത്തിക്കുവാൻ അദ്ദേഹം ശ്രമിക്കും മെസ്സിയുമായി തനിക്ക് ഉള്ള ബന്ധം ഉപയോഗിച്ച് അതുവഴി തൻറെ ടീമിലേക്ക് മെസ്സിയുടെ സംഭാവന എത്തിക്കുവാൻ അദ്ദേഹം ശ്രമിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മെസ്സി അതിന് തയ്യാറായേക്കുമെന്ന് അദ്ദേഹം പരോക്ഷമായി അവകാശപ്പെടുന്നുണ്ട്.
SOURCE 1 Goal SOURCE 2 The sun UK