in ,

ഗോകുലത്തിന്റെ രക്ഷകൻ വീണ്ടും വരുന്നു, പക്ഷെ ഇത്തവണ വരുന്നത് ഗോകുലത്തിന് വേണ്ടിയല്ല

Marcus Joseph

കുറച്ചുനാൾ മുമ്പുവരെ ഗോകുലം കേരള എഫ് സി യുടെ ഇടതുവിങ്ങിലൂടെ എതിരാളികളെ കീറി മുറിക്കുന്ന താരം ആയിരുന്നു ട്രിനിഡാഡ് ആൻഡ് ടൊബാഗോ സ്വദേശിയായിരുന്ന മാർക്കസ് ജോസഫ്. മിന്നൽപ്പിണർ പോലെ മുന്നേറ്റ നിരയെ ബന്ധിപ്പിക്കുന്നതിനൊപ്പം കൊള്ളിയാൻ വേഗത്തിൽ കുതിച്ചുകൊണ്ട് എതിരാളികളുടെ ഗോൾവല തുളക്കുന്നതിൽ ഹരം കൊണ്ടിരുന്ന ഒരു താരം കൂടി ആയിരുന്നു മാർക്കസ് ജോസഫ്.

തൻറെ പ്രധാന വിഹാരകേന്ദ്രം ഇടതു വിങ് ആയിട്ടുപോലും, ടീമിന് ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം അറ്റാക്കിങ് മിഡ് ഫീൽഡർ ആയും സെൻട്രൽ മിഡ്ഫീൽഡർ ആയും ടീമിനായി മികച്ച രീതിയിൽ കളിച്ചു തെളിയിച്ച ഒരു താരം കൂടിയാണ് ഈ കരീബിയൻ പോരാളി.

Marcus Joseph

അവസാന മിനിറ്റുകളിൽ നേടുന്ന ഗോളുകളിലൂടെ പലപ്പോഴും ഗോകുലത്തിനെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന താരം കൂടിയായിരുന്നു മർക്കസ് ജോസഫ് അതുകൊണ്ടുതന്നെ ഗോകുലം കേരള ആരാധകർ അദ്ദേഹത്തിനെ രക്ഷകൻ എന്ന് ആരാധനയുടെ വിളിക്കുമായിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം ഗോകുലവുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്ന് അദ്ദേഹം തന്റെ നാട്ടിലേക്കു തിരിച്ചു പോയിരുന്നു. ഇപ്പോൾ അദ്ദേഹം വീണ്ടും ഐ ലീഗിലേക്ക് തിരിച്ചുവരികയാണ്, ഇത്തവണ ഗോകുലത്തിന് വേണ്ടിയല്ല അദ്ദേഹം ബൂട്ടു കെട്ടുവാൻ പോകുന്നത്, മറിച്ച് മുഹമ്മദൻസിന് വേണ്ടിയാണ് മാർക്കസ് ഇടതു വിങ്ങിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പോകുന്നത്.

ഏതായാലും മാർക്കസിന്റെ കൊള്ളിയാൻ പ്രകടനങ്ങൾ നമുക്ക് ഈ സീസണിൽ കാണുവാൻ കഴിയും എന്നതിൽ ആഹ്ലാദിക്കാം.

മെസ്സിയെയും ഡാനി ആൽവസിനെയും പണം വരിയെറിഞ്ഞു റാഞ്ചാൻ പുതിയൊരവതാരം.

യൂറോക്കപ്പിലും മെസ്സി തന്നെ താരം, ഏറ്റെടുത്ത് ആരാധകർ കോപ്പയുടെ ഒഫിഷ്യൽ പേജിലും ഇത് തന്നെയാണ് പ്രധാന വിഷയം.