ഒരു ഗോളിൽ ഫുട്ബോൾ ലോകം പിടിച്ചുകുലുക്കി എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ എന്നാൽ അത് യാഥാർത്ഥ്യമായിരിക്കുന്നു. കഴിഞ്ഞദിവസം കോപ്പ അമേരിക്കയിൽ ഇക്വഡോറും അർജൻറീനയും തമ്മിൽ നടന്ന മത്സരത്തിൽ 93 മിനിറ്റ് പിന്നിട്ടപ്പോൾ അർജൻറീനക്ക് പെനാൽറ്റി കിക്ക് നിഷേധിച്ച ബ്രസീലിയൻ റഫറി ഫ്രീ കിക്ക് നൽകുമ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല അങ്ങനെയൊരു ഗോൾ.
ആ സാഹചര്യത്തിൽ ഏറെക്കുറെ അസാധ്യമായ ഒരു ആംഗിളിൽ തന്നെ ആയിരുന്നു അപ്പോൾ ലയണൽ മെസ്സി പക്ഷേ ഫ്രീ കിക്ക് എടുക്കാൻ വന്ന ലയണൽ മെസ്സിയുടെ മുഖത്ത് യാതൊരുവിധ സങ്കോചങ്ങളും ഇല്ലായിരുന്നു വളരെ ശാന്തമായി തന്നെ അദ്ദേഹം പന്തിനെ വലയിൽ എത്തിച്ചു ആ ഒരൊറ്റ ഗോളിനെ പറ്റിയാണ് ഇന്ന് ഫുട്ബോൾ ലോകം മുഴുവനും ചർച്ച ചെയ്യുന്നത്.

ഈ കോപ്പ അമേരിക്ക ടൂർണ്ണമെന്റിൽ ഇത് മെസ്സിയുടെ ആദ്യ ഡയറക്ട് ഫ്രീകിക്ക് ഗോൾ അല്ല. ഇതിനുമുമ്പും മെസ്സി ഒന്ന് നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂറോ ക്വാർട്ടർ മത്സരത്തിൽ ചെക്ക് റിപബ്ലിക് ഡെൻമാർക്കിനെ നേരിടുമ്പോൾ മത്സരത്തിനിടയിൽ കാമെന്റേറ്റർമാർ ആയിരുന്നു മെസ്സിയെ ഉദ്ഘോഷിച്ചത്.
2020 യൂറോയിൽ ഇതുവരെ ഒരു ഡയറക്റ്റ്ഫ്രീക്ക് ഗോൾ പോലും പിറക്കാതിരുന്നതിനെപ്പറ്റി അവർ സംസാരിക്കുന്നതിനിടയിൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു നിർഭാഗ്യം കൊണ്ടാണ് ആ ഇടം കാലൻ യൂറോയിലേക്ക് കാലെടുത്തുവെക്കാതിരിക്കുന്നത്, മെസ്സിയുടെ പേര് ആയിരുന്നു അവിടെ ഉദ്ദേശിച്ചത്.
” Unfortunately that left footer magician is not in this tournament.”
ഭംഗി വാക്കല്ല. ഒരു മനുഷ്യൻ ഈ ഭൂമിയെ ഒരു പന്തുപോലെ മുത്തം വെച്ച് മുന്നിലുള്ള മതിലും ഗോൾ കീപ്പറെയും മറി കടന്ന് ലക്ഷ്യത്തിലേക്ക് എത്തിക്കുമ്പോൾ ഏതൊരാളുടെയും കണ്ണൊന്ന് അമ്പരിപ്പിക്കുന്നുണ്ടാവണം.
അവൻ യൂറോയിൽ കളിച്ചിരുന്നെങ്കിൽ നിശ്ചയമായും യൂറോയ്ക്ക് ഒരു ഡയറക്ട് ഫ്രീ കിക്ക് ഗോൾ എങ്കിലും സമ്മാനിക്കും ആയിരുന്നു. ഈ ഒരു കമെന്ററി മെസ്സി ആരാധകർ ഏറ്റെടുത്തു വലിയ വാർത്ത ആക്കിയിരിക്കുകയാണ് ഇപ്പോൾ, മെസ്സി ആരാധകർ മാത്രം അല്ല കോപ്പയുടെ ഒഫിഷ്യൽ പേജിലും ഇത് തന്നെയാണ് പ്രധാന വിഷയം.