ചിരവൈരികളായ ബെംഗളൂരു എഫ്‌സിയിൽ നിന്ന് വിശ്വസ്തനായ സെന്റർ മിഡ്ഫീൽഡർഹർമൻജ്യോത് സിംഗ് ഖബ്രയെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിന്റെ സർജിക്കൽ സ്ട്രൈക്ക്
കഴിഞ്ഞ സീസണിൽ ടീമിന്റെ ദയനീയ പ്രകടത്തിനു കാരണം പ്രതിരോധ തന്ത്രങ്ങളുടെ പാളിച്ചയാണെന്ന തിരിച്ചറിവിൽ നിന്ന് പാഠം ഉൾകൊണ്ടുകൊണ്ടാണ് രണ്ടു തവണ ISL കിരീടവിജയിയായ, ഒരു സൂപ്പർ കപ്പ്, രണ്ടു കോൺഫെഡറേഷൻസ് കപ്പ് കിരീടങ്ങളും നേടിയ വിശ്വസ്തനായ ഇന്ത്യൻ താരത്തെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്
33 വയസ്സാണ് താരത്തിന്റെ പ്രായം. സെന്റർ മിഡ്ഫീൽഡർ ആണെങ്കിലും വിംഗ് ബാക്ക് ആയും താരം കളിക്കും. 2014-15 സീസണിൽ ചെന്നൈയിൻ എഫ്‌സി താരം ആയിരുന്ന ഖബ്ര 2016-17 സീസണിൽ ആണ് ബെംഗളൂരുവിലെക്ക് ചേക്കേറുന്നത്
ISL ൽ ആകെ 102 മത്സരങ്ങളുടെ അനുഭവസമ്പത്ത് ഖബ്രക്കുണ്ട്. 11 അസിസ്റ്റുകളും 3863 വിന്നിങ് പാസുകളും 161 ഇന്റർസെപ്ഷ്യൻസും 205 ക്ലിയറൻസുകളും താരത്തെ വിശ്വസ്തനാക്കുന്നു
പുതിയ വെല്ലുവിളി സധൈര്യം നേരിട്ട് കൊമോൻമാർക്കൊപ്പം കനകത്തിടമ്പ് ഉയർത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു