ആകാംഷയുടെ അഗ്നിനാളങ്ങൾ കൊണ്ടു നെരിപ്പോട് പോലെ നീറി എരിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ പ്രതീക്ഷയുടെ പുതു മാരിപെയ്യുന്ന പോലെയായിരുന്നു, ഇന്ന് രാത്രിയും അപ്രതീക്ഷിതമായി കേരള ബ്ലാസ്റ്റേഴ്സ് അവരുടെ രണ്ടാമത്തെ വിദേശ സൈനിങ് പ്രഖ്യാപിച്ചത്.
ഇളകിയാടുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലേക്ക് ബോസ്നിയൻ കരുത്തിൻറെ അടച്ചുറപ്പുനൽക്കാൻ അവൻ അവതരിപ്പിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിനായി. അർജന്റീന താരത്തിന്റെ സൈനിങ് പ്രതീക്ഷിച്ചിരുന്നവർക്ക് കിട്ടിയ അമ്പരപ്പിക്കുന്ന സമ്മാനം ആയിരുന്നു ഇത്.
പോരാട്ടങ്ങൾക്ക് പേരുകേട്ട ബോസ്നിയൻ മണ്ണിൽനിന്നും എതിരാളികളുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ച് കളയുന്ന പടനായകനായി വളർന്നുവന്ന എനസ് സിപോവിച്ച് എന്ന പ്രതിരോധനിരക്കാരനാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ വിദേശ സൈനിങ്.
- ബ്ലാസ്റ്റേഴ്സിന്റെ ചരിത്ര നായകൻ ആരോൺ ഹ്യൂസ്, ഒറ്റ സീസൺ കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയൻ
- പ്രതീക്ഷകളുടെ കൂച്ചുവിങ്ങുമായി കൊമ്പൻമാരുടെ ആശാൻ എത്തി
198 സെന്റീമീറ്റർ നീളമുള്ള ഈ ഉയരക്കാരൻ താരത്തിന് പ്രായം 30 വയസ്സാണ്. ഇതാദ്യമായല്ല അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നത് നേരത്തെ ചെന്നൈയുടെ പ്രതിരോധത്തിൽ വൻമതിൽ തീർക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച പരിചയമുള്ള ഒരു താരത്തിനെ തന്നെയാണ് കേരളബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രതിരോധത്തിന്റെ കോട്ട കെട്ടുവാൻ എത്തിക്കുന്നത് എന്നത് ആരാധകർക്ക് വളരെയധികം ആത്മവിശ്വാസം പകരുന്ന ഘടകങ്ങളിലൊന്നാണ്.
ഇന്ത്യൻ സൂപ്പർ ലീഗുമായി ഇനി കളിച്ചു പരിചരിക്കാനുള്ള കാലതാമസം അദ്ദേഹത്തിന് ആവിശ്യമില്ല. ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് കഴിഞ്ഞ ഒരു മികച്ച പ്രതിരോധ ഭടൻ കൂടെയുള്ളപ്പോൾ ഇനി ബ്ലാസ്റ്റേഴ്സിന്റെ മുൻ നിരക്ക് സമ്മർദം ഇല്ലാതെ എതിരാളികളുടെ കോട്ടകൊത്തളങ്ങൾ വിറപ്പിക്കുവാൻ കഴിയും.
- ഹൃദയത്തിൽ ആത്മവിശ്വാസത്തിന്റെ വൻമതിൽ കെട്ടിയ ബ്ലാസ്റ്റേഴ്സിന്റെ വല്യേട്ടൻ
- മലയാളികളുടെ മനസ് കവർന്ന ജോസു, എന്നും ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഹൃദയത്തിലാണ്
ഈയൊരു സൈനിങ് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഏറ്റവും വലിയ പോരായ്മകളിൽ ഒന്നായ പ്രതിരോധത്തിലെ വിള്ളലാണ് അടച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള രണ്ട് വിദേശ സൈനുകളും വളരെ മികച്ചതാണ്.
ഇനിയുള്ള സൈനുകൾ കൂടിയാകുമ്പോൾ ഒന്ന് ഉറപ്പിക്കാം കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ പന്ത് തട്ടുന്നത് രണ്ടും കൽപ്പിച്ചു തന്നെയാണ്. പ്രതിരോധത്തിലും മുന്നേറ്റത്തിലും വന്നിരിക്കുന്ന രണ്ടു താരങ്ങളും ഒന്നിനൊന്നു മെച്ചം തന്നെ. ഇനിയും അണിയറയിൽ ഒരുങ്ങുന്നത് ഐറ്റങ്ങൾ തന്നെയാണ് എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വിശ്വസിക്കുന്നത്.