കോടതി വിധിക്ക് ശേഷം യൂറോപ്യൻ സൂപ്പർ ലീഗു മായി മുന്നോട്ട് പോകാൻ തന്നെയാണ് സൂപ്പർ ക്ലബ്ബുകളുടെ തീരുമാനം. ലോക ഫുട്ബോളിനെ ഏറെ പിടിച്ചുലച്ച ഒരു സംഭവമായിരുന്നുസൂപ്പർ ക്ലബ്ബുകളുടെ സൂപ്പർ ലീഗ് പ്രഖ്യാപനം.
യൂറോപ്പിലെ മുൻനിര ലീഗുകളിലെ മുൻനിര ക്ലബ്ബുകൾ ചേർന്നു യുവേഫ ചാമ്പ്യൻസ് ലീഗിന് സമാന്തരമായി ഒരു സൂപ്പർ ലീഗ് ടൂർണമെന്റ് ആരംഭിക്കാനുള്ള നീക്കം വളരെ വലിയ വിവാദങ്ങൾക്കായിരുന്നു വഴിമരുന്നിട്ടത്.

സാമ്പത്തിക താല്പര്യങ്ങൾക്ക് വേണ്ടി മുൻനിര ക്ലബ്ബുകൾ ഫുട്ബോളിനെ വഞ്ചിക്കുകയാണെന്ന് വരെ പറഞ്ഞു പലരും വൈകാരികമായി ഇതിനോട് പ്രതികരിച്ചിരുന്നു കുഞ്ഞൻ ക്ലബ്ബുകളുടെ നിലനിൽപ്പിനും പോലും ഇത്തരത്തിലൊരു നീക്കം ഭീഷണിയാകും എന്നായിരുന്നു അവരുടെ വാദം.
എന്നാൽ ഫുട്ബോൾ വിപണിയിൽ യുവേഫ നടത്തുന്ന കൊള്ളലാഭം ലക്ഷ്യമാക്കി ഫുട്ബാൾ വിപണി കുത്തകയാക്കി നടത്തുന്ന ചൂഷണങ്ങൾക്ക് ബദൽ മാർഗങ്ങൾ എന്നനിലയിലാണ് മുൻനിര ക്ലബ്ബുകൾ സൂപ്പർ ലീഗ് എന്ന ആശയവുമായി മുന്നോട്ട് പോകുന്നത് എന്നായിരുന്നു സൂപ്പർ ക്ലബ്ബുകളുടെ വാദം.
- ആരാധകർക്ക് ആവേശമായി യുവന്റസ് ബാഴ്സലോണ മത്സരം വരുന്നു, തീയതി പ്രഖ്യാപിച്ചു
- ചൈൽഡ് സെക്സ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം അറസ്റ്റിൽ
ക്ലബ്ബ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ യുവേഫക്കുള്ള കുത്തക അധികാരമുപയോഗിച്ച് അവർ ക്ലബ്ബുകളെ നല്ല രീതിയിൽ ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് മുൻനിര ക്ലബ്ബുകൾ വാദിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് പോലെയുള്ള മത്സരങ്ങളുടെ സമ്മാനത്തുക എടുത്തുനോക്കിയാൽ ആ വാദം ഏറെക്കുറെ നീതിയുക്തവും ആണ്.
യുവേഫ, യൂറോപ്യൻ സൂപ്പർ ലീഗുമായി ചേർന്ന് സഹകരിക്കാൻ തയ്യാറായ ടീമുകളെ വിലക്കുന്ന തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എന്നാൽ കോടതിയിൽ സൂപ്പർ ക്ലബ്ബുകൾക്ക് അനുകൂലമായ തരത്തിൽ വിധി വന്നതോടു കൂടിയാണ് സൂപ്പർ
ലീഗ് തീരുമാനവുമായി മുന്നോട്ട് പോകുവാൻ തന്നെ റയൽ മാഡ്രിഡും ബാഴ്സലോണയും യുവന്റസും ഉൾപ്പെടെയുള്ള ക്ലബ്ബുകൾ തീരുമാനിച്ചിരിക്കുന്നത്.
- ലയണൽ മെസ്സിയുടെ ഡ്രസ്സിംഗ് റൂമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹെഡ്ലൈൻ
- മെസ്സിക്കായി കൊല്ലാനും ചാവാനും തങ്ങൾ തയ്യാറാണെന്ന് രണ്ട് അർജൻറീന സൂപ്പർതാരങ്ങൾ
കുഞ്ഞൻ ക്ലബ്ബുകൾക്ക് കൂടി യൂറോപ്യൻ ഫുട്ബോൾ വേദിയിൽ പ്രാതിനിധ്യം ലഭിക്കുന്നതിലൂടെ അവർക്ക് വെള്ളിവെളിച്ചത്തിലേക്ക് ഉയർന്നുവരാനുള്ള ഒരു മാർഗമായി പലപ്പോഴും യുവേഫ ചാമ്പ്യൻസ് ലീഗ് കണക്കാക്കപ്പെട്ടിരുന്നു എന്നാൽ സാമ്പത്തിക കാര്യങ്ങളിലുള്ള യുവേഫയുടെ കുത്തക അധികാരം ഒരുപരിധിവരെ വിമർശിക്കേണ്ടത് തന്നെയാണ്.
നിലവിലെ സാമ്പത്തിക പരിതസ്ഥിതികൾ വച്ചുനോക്കുമ്പോൾ വൻതുകയ്ക്ക് താരങ്ങളെ നിലനിർത്തുന്ന വമ്പൻ ക്ലബ്ബുകൾക്ക് യുവേഫ നൽകുന്ന പ്രൈസ് മണി കൊണ്ടുമാത്രം പിടിച്ചുനിൽക്കാൻ കഴിയില്ല സാമ്പത്തിക പ്രതിസന്ധി പരസ്യ വിപണന മേഖലയെ നന്നായി ബാധിച്ചതിനാൽ സൂപ്പർ ക്ലബ്ബുകളുടെ തീരുമാനത്തെയും കുറ്റം പറയുവാൻ
കഴിയുകയില്ല.
എന്തായാലും ഫുട്ബോൾ ലോകത്തിനെ വീണ്ടും ചർച്ചകളിലേക്കും വിവാദങ്ങളിലേക്കും തള്ളിയിട്ടു കൊണ്ട് മൂന്നു സൂപ്പർ ക്ലബുകളും സൂപ്പർ ലീഗ് തീരുമാനവുമായി മുന്നോട്ടു പോവുക തന്നെയാണ്. കുഞ്ഞൻ ക്ലബുകൾക്ക് ആവശ്യമെങ്കിൽ മതിയായ പ്രാതിനിധ്യം നൽകുവാനുള്ള വഴികളും ഇപ്പോൾ സൂപ്പർ ക്ലബ്ബുകൾ ആലോചിക്കുന്നുണ്ട്