നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് ഏറെക്കുറെ എല്ലാവരുടെയും ഉത്തരം ഒന്നായിരിക്കും. ബാഴ്സലോണയുടെ അർജൻറീന താരം ലയണൽ മെസ്സി എന്നായിരിക്കും മിക്കവരും ഉത്തരം പറയുക.
ലയണൽ മെസ്സിക്ക് അർജൻറീനൻ ടീമിന് ഉള്ളിൽ കിട്ടുന്ന പിന്തുണ വളരെ വലുതാണ്. മറ്റൊരു താരത്തിനു പോലും സ്വപ്നം കാണാൻ കഴിയാത്ത പിന്തുണയും ആരാധനയും ആണ് അർജൻറീനയുടെ ദേശീയ ടീമിന് ഉള്ളിൽനിന്നും ലയണൽ മെസ്സി എന്ന നായകന് ലഭിക്കുന്നത്.
കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ അർജൻറീനയുടെ ഹീറോ ആയി മാറിയത് അവരുടെ ഗോൾകീപ്പർ ആയിരുന്ന എമിലിയാനോ മാർട്ടിനെസ് ആയിരുന്നു. ഒരൊറ്റ മത്സരം കൊണ്ട് അർജൻറീനയുടെ ദേശീയ ഹീറോ ആയി മാറിയ മാർട്ടിനെസ് ലയണൽ മെസ്സി എന്ന അവരുടെ നായകനു വേണ്ടി മരിക്കാൻ പോലും തയ്യാറാണ്.
കഴിഞ്ഞ ദിവസങ്ങളിൽ അർജൻറീനയുടെ മറ്റൊരു താരമായ റോഡ്രിഗോ ഡി പോളും എമിലിയാനോ മാർട്ടിനസും തമ്മിൽ നടന്ന സംഭാഷണശകലങ്ങൾ മെസ്സി എന്ന നായകനോട് ഇവർക്കുള്ള ആരാധന വ്യക്തമാക്കുന്നു.
മെസ്സിക്കായി ഇനി ഒരു യുദ്ധത്തിനു പോകാൻ പോലും നീ തയ്യാറാകും എന്ന് എനിക്കറിയാം
എന്ന് ഡി പോൾ പറഞ്ഞപ്പോൾ എമിലിയാനോയുടെ മറുപടി ഇപ്രകാരമായിരുന്നു.
ഞാൻ അദ്ദേഹത്തിന് എൻറെ ജീവൻ പോലും നൽകുവാൻ തയ്യാറാണ് അദ്ദേഹത്തിനു വേണ്ടി മരിക്കാൻ പോലും ഞാൻ തയ്യാറാണ്
എന്നായിരുന്നു എമിലിയാനോ മാർട്ടിനസിന്റെ മറുപടി. ഇത്രയധികം ആരാധനയും പിൻതുണയും സമർപ്പണവും സ്വന്തം ടീമിൽ നിന്ന് ലഭിക്കുന്ന മറ്റൊരു താരം ലോക ഫുട്ബോളിൽ ഒരിക്കലും ഉണ്ടാക്കുവാൻ ഇടയില്ല.