ശ്രീലങ്കൻ ടീമിനെ നടുക്കടലിൽ നിൽക്കുമ്പോൾ ആഴത്തിലേക്ക് ചവിട്ടി താഴ്ത്താൻ ശ്രമിച്ച് വിശ്വാസവഞ്ചന ചെയ്ത മൂന്ന് താരങ്ങളെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിലക്കിയിരിക്കുകയാണ്. അതുകൂടാതെ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിനും താരങ്ങൾക്ക് ആറുമാസത്തെ കൂടി വിലക്കുണ്ട്.
ഇന്ത്യയ്ക്കെതിരായ പരമ്പര തുടങ്ങുന്നതിനു മുൻപാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ ആശങ്കയിലാഴ്ത്തി കൊണ്ട് ഇവരുടെ അപമാനകരമായ നിലപാട് പുറത്തുവന്നത് എനിക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ഉള്ള കോവിഡ് പ്രോട്ടോകോൾ സൈൻ ചെയ്യാൻ താരങ്ങൾ തയ്യാറായിരുന്നില്ല.

ബയോബബിളിൽ നിബന്ധനകളനുസരിച്ച് പ്രവേശിക്കുവാൻ ഇവർ തയ്യാറാവുകയായില്ലാരുന്നു സീനിയർ താരങ്ങൾ എന്ന അഹങ്കാരമായിരുന്നു അവർ പ്രകടിപ്പിച്ചത്. ധനുഷ്‌ക ഗുണനായക, കുശാൽ മെന്റിസ്, നിരോഷൻ ഡിക്ക് വെല്ല എന്നിവർക്ക് ആയിരുന്നു ഈ അഹംഭാവം.
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൻറെ ആഭ്യന്തര ലീഗുകൾ നടത്തുന്നതിലെ പിടിപ്പുകേടുകളായിരുന്നു ശ്രീലങ്കൻ ക്രിക്കറ്റിനെ ഇത്രമാത്രം ഒരു തകർച്ചയിലേക്ക് തള്ളിവിട്ടത്. ഒരുകാലത്ത് ലോകക്രിക്കറ്റിലെ വമ്പൻമാരെ വിറപ്പിച്ചു നിർത്തിയിരുന്ന ശ്രീലങ്കൻ ക്രിക്കറ്റ് പരിതാപകരമായ ഒരു അവസ്ഥയിലേക്ക് തകർന്നുവീഴുന്നതിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് വ്യക്തമായ ഒരു പങ്കുണ്ട്.
ലങ്കൻ ടീം പ്രശ്നങ്ങളുടെ നടുക്കടലിൽ നിൽക്കുമ്പോഴായിരുന്നു ഈ മൂന്ന് ശ്രീലങ്കൻ താരങ്ങളുടേയും താൻപോരിമ. ടീമിൻറെ താൽപര്യങ്ങൾക്ക് മേൽ സ്വന്തം വ്യക്തി താൽപര്യങ്ങൾ മാത്രം ഉയർത്തിപ്പിടിച്ചുകൊണ്ട് ടീമിനേക്കാൾ വലുത് തങ്ങളാണെന്ന് ഇമേജ് സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ ഇഷ്ടത്തിന് കരാർ ഒപ്പിടാതെ കളിക്കുവാൻ ആയിരുന്നു ഇവർ ആദ്യം നിന്നത്.
പലതവണ ഇവർക്ക് കരാർ ഒപ്പിടാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അധികാരികൾ അപേക്ഷിച്ച് പോലും അപേക്ഷിച്ചിട്ടു പോലും ഇവർ അഹങ്കാരം മൂലം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൻറെ അഭ്യർത്ഥനകൾ നിരസിക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധി കൂടി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബാധിച്ച സാഹചര്യത്തിൽ ഇന്ത്യയ്ക്കെതിരായ T20 പരമ്പര ശ്രീലങ്കൻ ടീം ബി ജയിച്ചതിനു ശേഷം ആയിരുന്നു ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ടീമിനെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം തോന്നിയപോലെ നടന്ന മൂന്ന് താരങ്ങളെ വിലക്കിയത്. ക്രിക്കറ്റ് ബോഡുകളെ ബഹുമാനിക്കാത്ത താരങ്ങൾക്ക് ഇത് ഭാവിയിലും ഒരു പാഠം ആയിരിക്കും.