in

ഇന്ന് ഹൈദരാബാദ് എഫ് സിയിലേക്ക് രണ്ട് താരങ്ങൾ കൂടി വരുന്നു സൈനിങ് ഇന്ന് നടന്നു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ നവാഗരിൽ ഒന്നാണ് ഹൈദരാബാദ് എഫ് സി. വന്നവരവിൽ തന്നെ ലീഗിൽ കോളിളക്കം സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞില്ല എങ്കിലും ഇന്ത്യൻ താരങ്ങളുടെ പ്രകടനം മികവുകൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ക്ലബ്ബായിരുന്നു ഹൈദരാബാദ് എഫ് സി.

ലീഗിലേക്ക് വന്നയുടൻ തന്നെ നിരവധി ഇന്ത്യൻ യുവതാരങ്ങളെ അവർ ടീമിലേക്ക് എത്തിച്ചിരുന്നു. ദൂരവ്യാപകമായ ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ടായിരുന്നു അവർ അത്തരത്തിലൊരു നീക്കത്തിലേക്ക് തിരിഞ്ഞത് എന്നതിന് ഇപ്പോൾ വ്യക്തത വരികയാണ്.

Hyderabad F C [ISL]

ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ നിബന്ധനകൾ പ്രകാരം ടീമുകളിലെ ഇന്ത്യൻ യുവ താരങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. വളരെ നേരത്തെ തന്നെ ഈ ഒരു പ്രക്രിയ ഹൈദരാബാദ് തുടങ്ങിയത് കൊണ്ട് അവർക്ക് ഇത് വളരെ വലിയ ഒരു വെല്ലുവിളിയായി വരികയില്ല.

വിദേശ താരങ്ങളേക്കാൾ ഉപരിയായി ഇന്ത്യൻ താരങ്ങളുടെ പ്രകടന മികവിനെ ആശ്രയിക്കുന്ന ഹൈദരാബാദിന്റെ സമീപനത്തിന് ആദ്യ സീസൺ മുതൽ തന്നെ വളരെ വലിയ പ്രശംസയും അംഗീകാരവും ലഭിക്കുന്നുണ്ടായിരുന്നു.

നിലവിലുള്ള യുവതാരങ്ങളുടെ ശക്തമായ സംഘടനയ്ക്ക് പുറമേ വീണ്ടും യുവതാരങ്ങളെ തങ്ങളുടെ സ്കോഡിലേക്ക് അവർ ചേർക്കുകയാണ് . ഇന്നും രണ്ടു താരങ്ങളെ അവർ തങ്ങളുടെ ക്യാമ്പിലേക്ക് എത്തിച്ചു.

നോർത്തീസ്റ്റ് യൂണൈറ്റഡ് എഫ് സിയിൽ നിന്നും അവരുടെ ഗോൾകീപ്പർ ആയ ഗുർമീത് സിംഗിനെയും ഐ ലീഗ് ക്ലബ്ബായ ഷില്ലോങ് ലജോങിൽൽ നിന്ന് പ്രതിരോധ നിര താരം നിം ദോർജി തമാങ്ങിനെയുമാണ് മൂന്ന് വർഷത്തെ കരാറിൽ അവർ ടീമിൽ എത്തിച്ചത്.

താരതമ്യേന വളരെ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഈ താരങ്ങൾ ഹൈദരാബാദ് നിരയിലേക്ക് എത്തിയതോടുകൂടി ഇന്ത്യൻ താരങ്ങളുടെ കാര്യത്തിൽ അവർക്ക് ഇനി ബുദ്ധിമുട്ടേണ്ട ആവശ്യമില്ല എന്ന് തെളിയുകയാണ്. അനികേത് ജാദവ് ആരൻ ഡിസിൽവ അബ്ദുൽ റബീഹ് തുടങ്ങി നിരവധി യുവതാരങ്ങൾ ഇപ്പോൾ തന്നെ അവരുടെ ടീമിലുണ്ട്.

പ്രതീക്ഷകളുടെ കൂച്ചുവിങ്ങുമായി കൊമ്പൻമാരുടെ ആശാൻ എത്തി

ഇന്ത്യയ്ക്കെതിരായ വിജയത്തിന് പിന്നാലെ മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് ഒരു വർഷത്തെ വിലക്ക്