ഏറെ പ്രതീക്ഷകളോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പരിശീലകനായ ഇവാൻ വുക്കുമാനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രീ സീസൺ ക്യാമ്പുകളുടെ തുടക്കംകുറിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ മണ്ണിലേക്ക് കാലു കുത്തുന്നു.
മറ്റുള്ള പരിശീലകർക്ക് ആർക്കും ഇതുവരെ കിട്ടിയിട്ടില്ലാത്ത ഒരു പ്രത്യേക പരിഗണന അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. എല്ലാത്തവണയും പരിശീലകനെ തിരഞ്ഞെടുക്കുന്നതിൽ തന്നെ ഒരു അപാകത ഉണ്ടായിരുന്നു.
എന്നാൽ ഇത്തവണ അതിൽനിന്നും തികച്ചും വ്യത്യസ്തവും പുരോഗമനാത്മകമായ ഒരു അവസരവും സാഹചര്യവും ആണ് സെർബിയൻ പരിശീലകന് ലഭിക്കുന്നത്.
എവിടെനിന്നെങ്കിലും കുറച്ചു താരങ്ങളെ സൈൻ ചെയ്തതിനുശേഷം ആയിരുന്നു ഒരു പരിശീലകനെ നിയമിക്കുന്നത് താരങ്ങളുടെ മികവിന് അനുസരിച്ച് പരിശീലകൻ ഏതെങ്കിലും ഒരു ശൈലി രൂപപ്പെടുത്തേണ്ടത് ആയിരുന്നു ഇതുവരെയുണ്ടായിരുന്ന പരിശീലകരുടെ അവസ്ഥ.
ടീമംഗങ്ങളെ സൈൻ ചെയ്യുന്നതിന് വളരെ മുമ്പ് തന്നെയായിരുന്നു പരിശീലകനെ നിയമിച്ചത്. പരിശീലകന്റെ താൽപര്യങ്ങൾക്കനുസരിച്ച് ആയിരുന്നു പിന്നീടുള്ള ടീമംഗങ്ങള തെരഞ്ഞെടുത്തത്.
ഇത്തവണ ബ്ലാസ്റ്റേഴ്സ് പരിശീലകൻ വരച്ചവരയിൽ തന്നെ നിൽക്കുന്ന ഒരു ക്ലബ്ബ് ആയിരിക്കും എന്നത് ഉറപ്പാണ്. സെർബിയൻ പരിശീലകന് തന്ത്രങ്ങൾ സ്വതസിദ്ധമായ സ്വാതന്ത്ര്യത്തോടെ കൂടി നടപ്പിലാക്കാൻ ഉള്ള അവസരം ലഭിക്കുമ്പോൾ അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിൽ അത്ഭുതങ്ങൾ കൊണ്ടുവരാൻ തന്നെ കഴിയും എന്നാണ് ആരാധകർ കരുതുന്നത്.
ഇന്ത്യയിലെ ഫുട്ബോൾ സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യൻ താരങ്ങളുടെ കഴിവിനെ കുറിച്ചുമെല്ലാം അദ്ദേഹം ഇതിനോടകം തന്നെ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട് എന്നതിനെപ്പറ്റിയുള്ള തെളിവുകൾ അദ്ദേഹത്തിൻറെ കഴിഞ്ഞദിവസത്തെ അഭിമുഖങ്ങളിൽ നിന്നും നമുക്ക് മനസ്സിലായതുമാണ്