ഇടിക്കൂട്ടിൽ മെഡൽ ഉറപ്പിച്ച ഇന്ത്യക്കായി മറ്റൊരു മെഡൽ പ്രതീക്ഷ പകർന്നു PV സിന്ധു ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റൺ മത്സര സെമിയിൽ.
ജപ്പാന്റെ യാമാഗുച്ചിയെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു സിന്ധു സെമി ബർത്ത് ഉറപ്പിച്ചത്.
21-13, 22-20 എന്ന നിലയിലായിരുന്നു സിന്ധുവിന്റെ വിജയം.
റിയോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവായ സിന്ധു തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലാണ് സെമിഫൈനൽ യോഗ്യത നെടുന്നെ.
റിയോ ഒളിമ്പിക്സിൽ സുവർണ്ണ പോരാട്ടത്തിൽ കരോലിന മാരിനോട് തോറ്റു സ്വർണ മെഡൽ അടിയറവു വെച്ചെങ്കിലും ഇത്തവണ ഗോൾഡ് മെഡൽ തന്നെ ഉറപ്പിക്കാനാണ് സിന്ധുവിന്റെ പോരാട്ടം.
സിന്ധുവിന്റെ നിലവിലെ ഫോം തുടർന്നാൽ സ്വർണ മെഡലെന്ന സ്വപനം വിദൂരമല്ല. വരും ഇന്ത്യൻ ബാഡ്മിന്റൺ പ്രതിഭകൾക്ക് കരുത്തു പകരാൻ സിന്ധുവിന്റെ കരങ്ങൾക്കാകട്ടെ.