in

ലയണൽ മെസ്സിയുടെ ഡ്രസ്സിംഗ് റൂമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹെഡ്ലൈൻ

Cristiano Ronaldo headline in messis dressing room [sportbible]

കഴിഞ്ഞ ഒരു ദശകത്തോളമായി ലോക ഫുട്ബോളിലെ രണ്ടു മഹാമേരുക്കളാണ് പൊർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജൻറീനൻ താരം ലയണൽ മെസ്സിയും. ഇവർക്കായി പരസ്പരം താരങ്ങളും ആരാധകരും
കളിക്കളത്തിനകത്തും പുറത്തും പലപ്പോഴും തല്ലു പിടിക്കുന്നത്
ലോകം പലകുറി കണ്ടിട്ടുള്ളതാണ്.

ഇരുവരുടെ ആരാധകരും പരിശീലകരും സഹ താരങ്ങളും തമ്മിലുള്ള വാക്കുകൾ കൊണ്ടുള്ള പോരാട്ടങ്ങൾക്കും ലോകം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കൗതുകകരമായ ഒരു വസ്തുതയാണ് ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം.

ലയണൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ ഉപയോഗിക്കുന്ന ബാഴ്സലോണയുടെ ഡ്രസ്സിംഗ് റൂമിൽ ക്രിസ്ത്യാനോ റൊണാൾഡോയെ പറ്റി വന്നിട്ടുള്ള ഒരു പത്ര വാർത്തയുടെ ഹെഡ്ലൈൻ പതിപ്പിച്ചിട്ടുള്ളതാണ് ഇപ്പോഴത്തെചൂടുള്ള ചർച്ചാ വിഷയം.

ബാഴ്സലോണയുടെ ചിരവൈരികളായ റയൽമാഡ്രിഡിൽ ക്രിസ്ത്യാനോ റൊണാൾഡോ ഒൻപതു വർഷത്തോളം ചിലവഴിച്ചിരുന്നു. എന്നാൽ ഈ കാലയളവിനെ പറ്റി ഒന്നുമല്ല
വാർത്ത തലക്കെട്ടിൽ സൂചിപ്പിക്കുന്നത്.

ബാഴ്സലോണ താരങ്ങൾക്ക് കോവിഡ് 19 ബോധവൽക്കരണം നൽകാൻ വേണ്ടിയാണ് ക്രിസ്ത്യാനോ റൊണാൾഡോയെ പറ്റിയുള്ള വാർത്തയുടെ തലക്കെട്ട് പതിപ്പിച്ചിരിക്കുന്നത്.

Cristiano Ronaldo headline in messis dressing room [sportbible]

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ ശാരീരികക്ഷമതയും ശാരീരിക ആരോഗ്യവും നിരന്തര പരിശീലനവും കാത്തുസൂക്ഷിക്കുന്ന താരത്തിന് പോലും വൈറസ് പിടിപെട്ടപ്പോൾ കായിക താരങ്ങൾ ഭയക്കേണ്ടിയിരിക്കുന്നു എന്ന് തങ്ങളുടെ സഹതാരങ്ങളെ ഓർമിപ്പിക്കാൻ വേണ്ടിയാണ് ബാഴ്സലോണ ആ ഒരു പത്രക്കുറിപ്പ് അവിടെ പതിപ്പിച്ചിരിക്കുന്നത്.

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് എന്നാണ് കയികലോകം പൊതുവെ കരുതുന്നത്.

പുത്തൻ പ്രതീക്ഷകളുടെ ചിറകുകൾ വിരിച്ചു ആദ്യ സൗഹൃദ മത്സരം ജയിച്ചു കയറി ചെകുത്താൻ പട

വിമർശിച്ചവർ കണ്ണുതുറന്ന് കണ്ടോളൂ ഇതാണ് റിയൽ പ്രിഥ്വി ഷോ