കഴിഞ്ഞ സീസണുകളിൽ തങ്ങളിൽ നിന്നകന്ന കിരീട നേട്ടം എന്ന ലക്ഷ്യത്തിലേക്ക് പുത്തൻ പ്രതീക്ഷയുമായി പ്രൈഡ് പാർക്കിൽ വെയ്ൻ റൂണി എന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ നായകൻറെ ഡെർബി കൗണ്ടി ക്കെതിരെ പന്തു തട്ടിയ യുണൈറ്റഡ് യുവ നിര ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയവുമായി പ്രീ സീസൻ തുടക്കം ഗംഭീരമാക്കി.
യൂറോ കപ്പു കഴിഞ്ഞുള്ള വിശ്രമ വേളയിലുള്ള താരങ്ങൾ ഇല്ലാതെ തുടങ്ങിയ യുണൈറ്റഡ് നെതിരെ ഡെർബി കൗണ്ടി മികച്ച മത്സരം തന്നെ കാഴ്ചവെച്ചു. അറ്റാക്കിങ്ങിൽ യുണൈറ്റഡ് നെ കിടപിടിക്കുന്ന പ്രകടനം പുറത്തെടുക്കാൻ ഡെർബി കൗണ്ടിക്കായെങ്കിലും പ്രതിരോധ പാളിച്ചകൾ വിനയായയത് തിരിച്ചടിയായി.
ഗ്രീൻവുഡ് ,എലങ്ങാ,ചോങ്, മാറ്റ എന്നിവർ നയിച്ച മുന്നേറ്റ നിര ഡെർബി കൗണ്ടി പ്രതിരോധ നിരയെ ആദ്യ പകുതിയിൽ തന്നെ പരീക്ഷണ വിധേയമാക്കി കൊണ്ടിരുന്നു.
18ആo മിനുട്ടിൽ ഡെർബി കൗന്റിയുടെ പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്തു ചോങ് യുണൈറ്റഡ് നു ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിൽ ഒരു മാസിവ് സബ്സ്റ്റിട്യൂഷൻ നടത്തിയ ഒലെ- ലീ ഗ്രാൻഡ്,പെലീസ്ട്രി,ലിംഗാർഡ്,അലക്സ് ടെല്ലസ്, മാറ്റിച്,ഷോറേറ്റിരെ,ആന്ദ്രെസ് പെരേര എന്നിവരെ കളത്തിലിറക്കി.
59ആo മിനുട്ടിൽ തന്നെ ഷോറേറ്ററെ ഡെർബി പ്രതിരോധ നിരയെ കീറി മുറിച്ചു നൽകിയ പാസിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്റെ ഉറുഗ്യൻ യുവ താരം രണ്ടാം ഗോളും കണ്ടെത്തി മത്സരം ഡെർബി കൗണ്ടിയിൽ യിൽ നിന്നകറ്റി. തിരിച്ചു വരവിന്റെ ലക്ഷണം പുറത്തെടുത്തു ഡെർബി കോളിൻ റിച്ചാർഡ്‌സ് ന്റെ ഗോളിലൂടെ ഒരു ഗോൾ മടക്കി എങ്കിലും യുണൈറ്റഡ് പ്രതിരോധന്റെ പിന്നിയിടങ്ങോട്ട് കീഴ്പെടുത്താനായില്ല.
വെസ്റ്റ് ഹാം യുണൈറ്റഡ് ഇൽ മികച്ചഒരു ലോൺ സീസൻ കഴിഞ്ഞു തിരിച്ചെത്തിയ ജെസ്സി ലിംഗാർഡ് ഇടതു വിങ്ങിൽ നിന്നുതിർത്ത മികച്ചൊരു ഷോട്ടിനു പോസ്റ്റ് വിലങ്ങു തടി ആയില്ല എങ്കിൽ ഡെർബിയുടെ നില ഇതിലും പരിതാപകരമായേനെ.