2026 വരെ കരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ തുടരാൻ തയ്യാറാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ടോപ്പ് ട്രാൻസ്ഫർ ടാർഗെറ്റ് ജോർദാൻ സാഞ്ചോയുമായി വ്യക്തിപരമായ ധാരണയിൽ എത്തി. ഈ ധാരണ യൂണൈറ്റഡും സാഞ്ചോയും അംഗീകരിച്ചിട്ടുണ്ടെങ്കിലും റിപ്പോർട്ടുകൾ പ്രകാരം ഔദ്യോഗിക ബിഡ് ഇതുവരെ സമർപ്പിച്ചിട്ടില്ല.
ഫാബ്രിജിയോ റൊമാനോയുടെ ട്വീറ്റ് അനുസരിച്ച് ഈ വേനൽക്കാലത്ത് 90-95 ദശലക്ഷം പൗണ്ട് നിരക്കിൽ സാഞ്ചോയെ വിൽക്കാൻ ബോറുസിയ ഡോർട്മണ്ട് തയ്യറാണ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 70-75 മില്യണിന്റെ പ്രാരംഭ ബിഡ് സമർപ്പിക്കാൻ ആണ് നോക്കുന്നത്.
ബുണ്ടസ്ലിഗ ക്ലബിലേക്ക് ഇതുവരെ ഔദ്യോഗിക ബിഡ് ഒന്നും വിളിച്ചിട്ടില്ലെന്ന് ആണ് റിപ്പോർട്ട് എങ്കിലും വേനൽക്കാലത്ത് ‘ൽ താരത്തിനെ വീണ്ടും ഓൾഡ് ട്രാഫോഡിൽ എത്തിക്കാൻ ശ്രമിക്കാനാണ് പ്രീമിയർ ലീഗ് ടീം പദ്ധതിയിടുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് 70-75 മില്യണിന്റെ പ്രാരംഭ ബിഡ് സമർപ്പിക്കാൻ ആണ് നോക്കുന്നത് എങ്കിലും ആ തുകക്ക് എന്തായാലും സാഞ്ചോയെ ഡോർട്മുണ്ടിൽ നിന്നു ലഭിക്കില്ല അവർ പ്രതീക്ഷിക്കുന്ന തുക തന്നെ നൽകേണ്ടി വരും എന്നാൽ താരവുമായി വ്യക്തിപരമായ ധാരണയിൽ എത്തിയത് യൂണൈറ്റഡ് ആരാധകർക്ക് ശുഭ സൂചനയാണ്.