in

കോഹ്ലിയെക്കാൾ മികച്ച ബാറ്റ്‌സ്‌മാൻ രോഹിത് ശർമ്മയെന്ന് മുൻ പാകിസ്ഥാൻ താരം

Rohit sharma and Virat Kohli [india.com]

ഇന്ത്യാ പാകിസ്ഥാൻ വൈരം പലപ്പോഴും രാഷ്ട്രീയ മാനങ്ങൾക്ക് അപ്പുറം കളിക്കളത്തിലേക്കു കൂടി വ്യാപിക്കുന്നത് പതിവാണ്‌. അതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ. യുദ്ദ സമാനമായ ഒരു വീറും വാശിയും എപ്പോഴും അതിന് ഉണ്ടാകും.

എന്നിരുന്നാലും പല മുൻ പാകിസ്ഥാൻ താരങ്ങളും ഒരു മടിയും കൂടാതെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിനെ പ്രശംസിക്കാറുണ്ട്. കാമെന്റേറ്റർ കൂടി ആയ റമീസ് രാജ ആണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ ബാറ്റിംഗ് മികവിലും രോഹിത് മുകളിലാണെന്ന് വ്യക്തമായ കാരണം ചൂണ്ടിക്കാട്ടി പറഞ്ഞത് ഡാനിഷ് കനേരിയ ആണ്.

Kohli and Rohit [file image]

ഇടക്ക് മുൻ പാകിസ്ഥാൻ ഓൾ റൗണ്ടർ റഷീദ് തനിക്ക് ഹാർദിക്‌ പാണ്ഡ്യയെ പരിശീലിപ്പിക്കാൻ അവസരം തന്നാൽ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ആക്കി മാറ്റം എന്നു പറഞ്ഞത് ഏറെ വാർത്ത ആയിരുന്നു.

പലപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിലെ ഫാൻ ഫൈറ്റിനു മൂർച്ച കൂട്ടുന്ന ചോദ്യങ്ങളിൽ ഒന്നാണ് കോഹ്ലിയോ രോഹിതോ ആരാണ് മികച്ചത് എന്ന്. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് രണ്ടാൾക്കും ഒരു പോലെ ഇഷ്ടം ഉള്ളത് കൊണ്ട് അതിനുള്ള ഉത്തരം ചികയാനും നിൽക്കില്ല.

ഇപ്പോൾ അതിനുള്ള മറുപടിയുമായി വന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ. കോഹ്ലി വേറെ ലെവൽ താരം ആണെങ്കിലും സാങ്കേതികമായി മികച്ച ബാറ്റ്‌സ്മാൻ രോഹിത് ആണെന്നാണ്‌ ഡാനിഷ് കനേരിയ പറയുന്നത്.

കോഹ്ലി ഒരു ലെജന്റും സൂപ്പർ താരവും ഒക്കെയാണ് പക്ഷേവലിയ സ്കോറുകൾ കണ്ടെത്താനുള്ള കഴിവ് രോഹിതിന്റെ വേറിട്ട് നിർത്തുന്നു. അതിന്റെ തെളിവാണ് രോഹിതിന്റെ രണ്ട് ഡബിൾ സെഞ്ചുറികൾ എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

ജോർദാൻ സാഞ്ചോയുമായി യൂണൈറ്റഡ് ധാരണയിൽ എത്തി…

സുവരസിനെ പുറത്താക്കിയ വിഷയത്തിൽ ബാഴ്‍സലോണക്ക് എതിരെ ആൽബ