നെഞ്ചിനുനേരെ പാഞ്ഞുവരുന്ന എതിർ ടീം ബൗളർമാരുടെ ബൗൺസറുകൾ മനോഹരമായ ഒരു പുൾ ഷോട്ടിലൂടെ ബൗണ്ടറിയിൽ എത്തിക്കുന്നതാണ് രോഹിത് ശർമ എന്ന ക്ലാസിക് ബാറ്റ്സ്മാൻ നൽകുന്ന ഏറ്റവും മികച്ച കാഴ്ചകളിൽ ഒന്ന്.
നീറി എരിഞ്ഞതിനുശേഷം ആളിക്കത്തുന്ന അഗ്നിബാധ പോലെ വിസ്ഫോടനാത്മകമായ ഒരു ബാറ്റിംഗ് ശൈലിയാണ് രോഹിത് ശർമയുടെത്. രോഹിത് ശർമ എന്ന ഇന്ത്യൻ ബാറ്റ്സ്മാൻ പതിഞ്ഞതാളത്തിൽ തൻറെ ബാറ്റിൽ തുടങ്ങിയാൽ അത് എതിരാളികൾക്ക് ഉള്ള ഒരു മുന്നറിയിപ്പാണ് വരാൻ പോകുന്നത് വളരെ വലിയൊരു വിസ്ഫോടനം ആണെന്നുള്ളത്.

എന്നും ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് വളരെ വലിയ ഒരു തലവേദനയായിരുന്നു എതിർ ടീം ബൗളർമാരുടെ നെഞ്ചിനുനേരെ പാഞ്ഞുവരുന്ന ബൗൺസറുകൾ. എന്നാൽ രോഹിത് ശർമയുടെ കാലഘട്ടം എത്തിയപ്പോൾ അത് നേരെ തിരിച്ചായി ബൗൺസറുകൾ എറിയാൻ ബൗളർമാർ ഭയപ്പെട്ടു ഈ താരത്തിനു മുന്നിൽ.
രോഹിത്തിന് നേരെ ബൗൺസർ എറിയാൻ തയ്യാറായാൽ പിന്നീട് അത് ഗാലറിയിൽ നിന്ന് എടുത്തു കൊണ്ടുവരേണ്ട ജോലി മാത്രമേയുള്ളൂ. അത്രമാത്രം ഉറപ്പാണ്, അത്രമാത്രം ആധികാരികത ഉണ്ട് ഈ താരത്തിന്റെ ട്രേഡ് മാർക്ക് പുൾ ഷോട്ടുകൾക്ക്.
- വന്നയുടനെ ആരാധകർക്ക് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ ആദ്യ സന്ദേശം
- നായകനായി കോഹ്ലിയെക്കാളും ധോണിയെക്കാളും മികച്ച പ്രകടനം രോഹിത് ശർമയുടേത്
- കോഹ്ലിയെക്കാൾ മികച്ച ബാറ്റ്സ്മാൻ രോഹിത് ശർമ്മയെന്ന് മുൻ പാകിസ്ഥാൻ താരം
എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി താരത്തിന്റെ പുൾ ഷോട്ടുകൾ കരുത്ത് കുറഞ്ഞുവരികയാണെന്ന് ഒരു വിമർശനമുണ്ട്. തുടർച്ചയായി അദ്ദേഹം പുൾ ഷോട്ട് ശ്രമിച്ചു പുറത്താക്കുകയും ചെയ്യുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് അദ്ദേഹം വീണ്ടും പുൾ ഷോട്ട് പരിശീലിക്കാൻ തീരുമാനിച്ചത്.