in

നായകനായി കോഹ്ലിയെക്കാളും ധോണിയെക്കാളും മികച്ച പ്രകടനം രോഹിത് ശർമയുടേത്

Kohli Rohit

നായകനായി കോഹ്ലിയെക്കാളും ധോണിയെക്കാളും മികച്ച പ്രകടനം രോഹിത് ശർമക്കാണ്. ഏറ്റവും കൂടുതൽ വിജയ ശതമാനം ഉള്ള ഇന്ത്യൻ ക്യാപ്റ്റൻ ആരാണ് എന്ന കാര്യത്തിൽ പലർക്കും പല തരത്തിലുള്ള സംശയങ്ങളും ഉണ്ടായിരിക്കും.

എന്നാൽ നൂറുശതമാനം വിജയശതമാനമുള്ള ഗൗതം ഗംഭീർ അവിടെ വേറിട്ടുനിൽക്കുന്നു. അദ്ദേഹം വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ ഇന്ത്യയുടെ നായകനായിരുന്നുള്ളൂ എങ്കിൽ കൂടിയും അത് ഒരു ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ്.

കുറഞ്ഞത് 25 മത്സരങ്ങൾ എങ്കിലും ക്യാപ്റ്റൻ ആയിട്ടുള്ള താരങ്ങളുടെ കണക്കെടുത്തു നോക്കുകയാണെങ്കിൽ വിജയ ശതമാനത്തിൽ മഹേന്ദ്ര സിംഗ് ധോണിയെയും വിരാട് കോഹ്ലിയെയുംകാൾ ഒക്കെ ബഹുദൂരം മുന്നിലാണ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ വൈസ് ക്യാപ്റ്റൻ ആയ രോഹിത് ശർമ്മ.

ഏറ്റവും മികച്ച വിജയശതമാനം ഉള്ള നായകന്മാരുടെ കണക്കിൽ മുന്നിൽ നിൽക്കുന്നവർ ഇവരൊക്കെയാണ് അഞ്ചാം സ്ഥാനത്ത് 48.07 വിജയശതമാനവുമായി രാഹുൽദ്രാവിഡ് ആണ്. നാലാം സ്ഥാനത്ത് 49.74 എന്ന വിജയ ശതമാനവുമായി സൗരവ് ഗാംഗുലി. മൂന്നാംസ്ഥാനത്ത് 53.61എന്ന വിജയശതമാനവുമായി ഇന്ത്യയ്ക്ക്
നാം സ്വപ്നം കണ്ട് വിജയങ്ങൾ നേടി തന്ന മഹേന്ദ്ര സിംഗ് ധോണി എന്ന ഇതിഹാസനായകൻ.

രണ്ടാം സ്ഥാനത്ത് 63.5 6 എന്ന വിജയശതമാനവുമായി നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് നിൽക്കുന്നത്. ഏറ്റവും മുകളിൽ നിൽക്കുന്നത് മറ്റാരുമല്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിലവിലെ ഉപനായകനും ഇന്ത്യയുടെ നായകനായി കളിച്ച ടൂർണമെൻറ് എല്ലാം ഇന്ത്യക്ക് വേണ്ടി നേടുവാൻ സാധിച്ച രോഹിത് ശർമയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് 79.31 ആണ് ക്യാപ്റ്റനായി അദ്ദേഹത്തിൻറെ വിജയശതമാനം

ഈ അഞ്ചു താരങ്ങളുടെ കണക്കെടുത്തത് കുറഞ്ഞത് 25 മത്സരങ്ങളിൽ എങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ ആയവരുടെ ലിസ്റ്റിൽ നിന്നും ആണ്

പൂജാരയുടെ പകരക്കാൻ ഈ മൂന്നു പേരിൽനിന്നും, ഒരാൾ വെരി വെരി സ്‌പെഷ്യൽ സർപ്രൈസ് താരം

കരാർ ഒപ്പിട്ട ശേഷം 17 മിനിറ്റ് മാത്രം കളിച്ച ബ്രസീലിയൻ താരത്തിന്റെ കരാർ ബാഴ്‌സയിലോണ റദ്ദാക്കി