കരാർ ഒപ്പിട്ട ശേഷം കേവലം 17 മിനിറ്റ് മാത്രം ബാഴ്സലോണക്കായി കളിച്ച താരത്തിന്റെ കരാർ സ്‌പാനിഷ് ക്ലബ്ബ് ബാഴ്സലോണ റദ്ദാക്കി. ബാഴ്സലോണ ഫുട്ബോൾ ക്ലബ്ബിൻറെ ചരിത്രത്തിൽ ഇത്രത്തോളം കുറച്ചുസമയം ഒരു കരാറിനു ശേഷം ബാഴ്സയിൽ കളിച്ച മറ്റൊരു താരം ഉണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്
2020 ജനുവരിയിൽ ബാഴ്സലോണയ്ക്ക് വേണ്ടി സൈൻ ചെയ്ത ബ്രസീലിയൻ താരം മാത്തെവൂസ് ഫെർണാണ്ടസിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. കേവലം 17 മിനിറ്റുകൾ മാത്രമാണ് അദ്ദേഹം ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ചത്
2020 ജനുവരിയിൽ ബാഴ്സലോണയിൽ കരാർ ഒപ്പിട്ട താരത്തിനെ 2020 ജൂലൈയിൽ അവർ ലോൺ അടിസ്ഥാനത്തിൽ വല്ലാഡോലിടിലേക്ക് വിടുകയായിരുന്നു, അതിന് ശേഷം അദ്ദേഹം വൈകാതെ തിരിച്ചെത്തി.
നവംബർ 20ന് ആയിരുന്നു അദ്ദേഹം ബാഴ്സലോണയ്ക്ക് ഒരു മത്സരത്തിൽ കളിച്ചത്. ആ മത്സരത്തിൽ കേവലം 17 മിനിറ്റുകൾ മാത്രം ആയിരുന്നു അദ്ദേഹം കളിച്ചത്. അതിനു ശേഷം പിന്നീട് ഒരിക്കലും താരത്തിനെ ബാഴ്സലോണ കളത്തിൽ ഇറക്കിയിട്ടുമില്ല.
ഇപ്പോൾ താരത്തിന്റെ കരാർ ബാഴ്സലോണ റദ്ദാക്കിയിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് കേവലം 17 മിനിറ്റ് മാത്രം കളിച്ച ഒരു താരത്തിന്റെ കര കരാർ കാറ്റലോണിയൻ ടീം റദ്ദാക്കുന്നത് .