in

ബ്ലാസ്റ്റേഴ്സിന്റെ രോഹിത് കുമാറിനെ ബാംഗ്ലൂരു റാഞ്ചി, ബ്ലാസ്റ്റേഴ്സിന്റെ വളരെ വലിയ മണ്ടത്തരം

Rohit Kumar

മുൻ സീസണിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിനായി ഏറ്റവും മികച്ച പ്രകടനങ്ങൾ നടത്തിയ യുവതാരങ്ങളിൽ ഒരാളായിരുന്ന 24 വയസ്സുള്ള രോഹിത് കുമാറിനെ ബാംഗ്ലൂർ F C സൈൻ ചെയ്തു. ബാംഗ്ലൂർ FC യുടെ എ എഫ് സി കപ്പിനായുള്ള പ്ലെ ഓഫ് സ്‌കോഡിലേക്ക് താരം പുറപ്പെടുന്നു.

ഡൽഹി സ്വദേശിയായ താരം ഡി എസ് കെ ശിവജിയൻസിൽ കൂടിയായിരുന്നു ഫുട്ബോൾ ജീവിതത്തിന് തുടക്കം കുറിച്ചത്. 2016 ഡ്യൂറന്റ് കപ്പിൽ ടീമിനായി അദ്ദേഹം മികച്ച രീതിയിൽ കാഴ്ച്ച വച്ചിരുന്നു. തൻറെ സീനിയർ ടീമിന് വേണ്ടി ഉള്ള അരങ്ങേറ്റ മത്സരത്തിൽ 9 മിനിട്ടുകൾക്കുള്ളിൽ തന്നെ രോഹിത് ഗോൾവല തുളച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് താരത്തിനെ വിട്ടുകളഞ്ഞത് വളരെ വലിയ ഒരു മണ്ടത്തരങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നുണ്ട്.
കാരണം വിദേശ താരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ഈവരുന്ന സീസൺ മുതൽ.

ബ്ലാസ്റ്റേഴ്സിൽ അല്പമെങ്കിലും മികച്ച ഒരു പ്രകടനം നടത്തിയ ഇന്ത്യൻ മിഡ്ഫീൽഡർ എന്ന് പറയാവുന്ന യുവതാരങ്ങളിൽ ഒരാൾ രോഹിത് കുമാർ ആണ്‌. അദ്ദേഹത്തിനെ വിട്ടുകളയുന്നത് ബ്ലാസ്റ്റേഴ്സ് എന്തായാലും ഒരു തിരിച്ചടി തന്നെ എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

രോഹിത്തിന് പകരം നിൽക്കുന്ന ഒരു മികച്ച ഇന്ത്യൻ മിഡ്ഫീൽഡറെ സീസൺ തുടങ്ങുന്നതിനുമുമ്പ് ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഈ തീരുമാനത്തിന് അവർ വളരെ വലിയ വില കൊടുക്കേണ്ടി വരും എന്നത് ഈ വരുന്ന ഐഎസ് എൽ സീസൺ തെളിയിക്കും.

കരാർ ഒപ്പിട്ട ശേഷം 17 മിനിറ്റ് മാത്രം കളിച്ച ബ്രസീലിയൻ താരത്തിന്റെ കരാർ ബാഴ്‌സയിലോണ റദ്ദാക്കി

കോപ്പാ, ഗ്രൂപ്പ് റൗണ്ടുകൾക്ക് പിന്നാലെ പരാതിയുമായി മെസ്സിയും നെയ്മറും രംഗത്ത്