കഴിഞ്ഞു പോയ ഏഴ് സീസണുകളിൽ ഒന്നിൽ പോലും കിരീടം ചൂടുവാൻ കഴിഞ്ഞിട്ടില്ലാത്ത നിർഭാഗ്യവാന്മാരുടെ ടീം ആണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ സീസണിലും മൂനാം സീസണിലും കപ്പിനും ചൂണ്ടിനും ഇടയിൽ എന്ന വണ്ണമാണ് ബ്ലാസ്റ്റേഴ്‌സ് ടീമിന് കിരീടം കൈവിട്ട് പോയത്. രണ്ട് തവണയും കൊൽക്കത്തയായിരുന്നു ബ്ലാസ്റ്റേഴ്‌സ് മോഹങ്ങൾ ചവിട്ടി മെതിച്ചത്.
കഴിഞ്ഞ സീസണിൽ ഏറെ പ്രതീക്ഷയോടെ ആയിരുന്നു സ്പോർട്ടിങ് ഡയറക്‌ടർ കരോളിൻസ് സ്പെയിനിൽ നിന്നും വണ്ടർ വിക്കൂന എന്ന ഖ്യാതിയോടെ ഇന്ത്യൻ മണ്ണിൽ കാലു കുത്തിയ സ്പാനിഷ് പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് തട്ടകത്തിലേക്ക് ആനയിച്ചത്. പക്ഷേ ഫലം പതിവ് പോലെ നിരാശ മാത്രം ആയിരുന്നു.
എല്ലാ തവണയും പ്രതീക്ഷകളുടെ ഭാരവും പേറി എത്തുന്ന ബ്ലാസ്റ്റേഴ്‌സ് നിരാശരായാണ് മടങ്ങുന്നത്. ഇന്ത്യൻ മണ്ണിൽ തന്റെ ആദ്യ ഉദ്യമത്തിൽ പരാജയപ്പെട്ടത് കൊണ്ട് ഏത് വിധേനയും സ്വന്തം പ്രതിച്ഛായ തിരിച്ചു പിടിക്കുവാൻ വേണ്ടി സ്പോർട്ടിങ് ഡയറക്ടർ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്.
സെർബിയൻ പരിശീലകൻ ഇവാൻ വുക്കോമാനോവിച്ചിനെ സ്വന്തം കൂടാരത്തിൽ എത്തിച്ചതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് ഡക്കൻ നാസോൺ എന്ന അവരുടെ പഴയ പവർ ഹൗസിനെ തിരികെയെത്തിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുന്ന സ്കിങ്കിസ് കോവിഡ് പ്രതിസന്ധി മൂലം എല്ലാവരും നട്ടം തിരിയുന്ന സമയത്ത് പോലും വിപുലമായ പ്രീ സീസൺ പരിശീലന പരിപാടികൾ ആണ് ആസൂത്രണം ചെയ്യുന്നത്.
സൗദി അറേബ്യ, ഖത്തർ എന്നീ മിഡിൽ ഈസ്റ്റ് രാജയങ്ങളിലും പിന്നെ പുതിയ പരിശീലകനായ ഇവാൻ ലുക്ക്മാനോവിച്ചിന്റെ സ്വന്തം നാടായ സെർബിയൻ മണ്ണിലും ആണ് ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ പരിശീലന പരിപാടികൾ ആണ് ആസൂത്രണം ചെയ്യുന്നത് ഈ സീസണിൽ എങ്കിലും കലിപ്പടക്കി കപ്പടിക്കണമെന്നു വലിയ പ്രതീക്ഷയില്ലെങ്കിലും ആരാധകർ വെറുതെ മോഹിക്കുന്നുണ്ട്.