in

തന്റെ വിരമിക്കലിനെ പറ്റി സുനിൽ ഛേത്രി തുറന്ന് പറയുന്നു

Sunil Chetri FIFA

ഇന്ത്യൻ ഫുട്‌ബോളിന്റെ പെലെയും മെസ്സിയും മറഡോണയും ക്രിസ്റ്റ്യാനോയും നെയ്മറും എല്ലാം സുനിൽ ഛേത്രി എന്ന ഒറ്റയാൻ തന്നെയാണ്. ആ കാലുകളെ പ്രായം തളർത്തി തുടങ്ങി എങ്കിലും സുനിൽ ഛേത്രിക്ക് പകരം ഒരാൾ ഉയർന്നു വന്നിട്ടില്ല. ഇനിയും എത്ര നാൾ ഇന്ത്യൻ ഫുട്‌ബോളിനെ അയാൾക്ക് ഒറ്റക്കു തോളിലേറ്റാൻ കഴിയുമെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അർദ്ധാവസരങ്ങൾ മുതലെടുക്കുവാനുള്ള ഛേത്രിയുടെ മിടുക്ക് ലോകനിലവാരത്തിലുള്ള താരങ്ങൾക്കൊപ്പം നിൽകുന്നു എന്നതും എടുത്തു പറയേണ്ട ഒന്നാണ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് നിരക്ക് എതിരെ നാം അത് കണ്ടതാണ്. മധ്യ നിരയിലും പ്രതിരോധ നിരയിലും എല്ലാം ഇന്ത്യൻ യുവ താരങ്ങൾ താരതമ്യേന ഭേദപ്പെട്ട പ്രകടനം നടത്തുന്നു എങ്കിലും സ്ട്രെക്കിങ് സോണിലേക്ക് വരുമ്പോൾ ഛേത്രി അവിടെ ഒറ്റക്കാകുന്നു.

മൻവീറിനെ പോലെയുള്ള താരങ്ങളുടെ കാലിൽ പന്ത് ഉരുട്ടി വച്ചു കൊടുത്തിട്ട് പോലും യുവ താരങ്ങൾക്ക് സ്‌കോർ ചെയ്യാൻ കഴിഞ്ഞില്ല ഒടുവിൽ 80 മിനിട്ടുകൾക്ക് ശേഷം രണ്ട് തവണ വല കുലുക്കുവാനും ഛേത്രി തന്നെ വരേണ്ടി വന്നു. അത് ഒരു അപകട സൂചന തന്നെ ആണെന്ന് ഇപ്പോൾ ഇന്ത്യൻ ഫുട്‌ബോൾ പ്രേമികൾ മനസിലാക്കി തുടങ്ങിയിരുന്നു.

ഛേത്രിയുടെ വിരമിക്കളോടെ മൂർച്ച പോകുന്ന ഇന്ത്യൻ മുന്നേറ്റ നിരയെ പറ്റി ആരാധകർ ചിന്ദിക്കുന്ന വേളയിൽ തന്റെ വിരമിക്കലിനെ പറ്റി സുനിൽ ഛേത്രി മനസ്സ് തുറന്നു.

എനിക്ക് 36 വയസ്സ് ആയി ഞാൻ ഇപ്പോഴും ഫിറ്റാണ് ഞാൻ അഹങ്കാരം പറയുകയല്ല, ഈ പ്രായത്തിലും രാജ്യത്തിനായി കളിക്കുന്നതിന്റെ തീക്ഷ്ണതയും ഗോൾ ദാഹവും ഇപ്പോഴും കുറേ അവിടെയുണ്ട്,” ദോഹയിൽ നിന്നുള്ള ഒരു ഓൺലൈൻ ആശയവിനിമയത്തിൽ ഛേത്രി പറഞ്ഞു.

ഇപ്പോൾ ഞാൻ എന്റെ ബൂട്ടഴിക്കാൻ തയാറല്ല എന്നും ഇപ്പോൾ തനിക്ക് ഫുട്ബോൾ ആസ്വദിക്കാൻ കഴിയുന്നുണ്ട് എന്നും എന്ന് ഫുട്‌ബോൾ ആസ്വദിക്കാൻ കഴിയാതെ വരുന്നോ അന്ന് താൻ ബൂട്ടഴിക്കാൻ തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു ഒരിക്കലും ടീമിൽ കടിച്ചു തൂങ്ങിക്കിടന്ന് ടീമിന് ഒരു ബാധ്യതയാവില്ല എന്നും ഛേത്രി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ജേഴ്സിയിൽ ഇനി മുതൽ ബ്രാൻഡ് പരസ്യങ്ങൾ ഇല്ല ഇന്ത്യ മാത്രം

ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ക്യാമ്പ് മൂന്ന് വിദേശ രാജ്യങ്ങളിലായി നടക്കും