ഇന്ത്യൻ കായിക രംഗം കുത്തകകൾക്ക് കേറി നിരങ്ങാനല്ലതല്ല എന്ന ശക്തമായ സന്ദേശം ആണ് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കിരൺ റിജിജു നൽകിയത്.
വരാനിരിക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യൻ ഒളിമ്പിക് സംഘം ബ്രാൻഡ് പരസ്യ നാമങ്ങൾ ഉള്ള വസ്ത്രങ്ങളൊന്നും ഉപയോഗിക്കില്ലെന്ന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കിരൺ റിജിജു പറഞ്ഞു.
നിലവിൽ ഒട്ടുമിക്ക എല്ലാ മേഖലകളിലും ഉള്ള ഇന്ത്യൻ ജേഴ്‌സിയിൽ രാജ്യത്തിന്റെ പേരിനെക്കാൾ എടുപ്പോടെ ബ്രാൻഡ് നെയിമുകൾ കാണിക്കുന്നത് സാധാരണമാണ്. അടുത്തിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്സിയിൽ സ്പോണ്സർമാരായ ബൈജൂസിന്റെ പേര് അസാധാരണമായ വലിപ്പത്തിൽ കാണിച്ചത് ഏറെ വിവാദമായിരുന്നു.
നേരത്തെ ഇന്ത്യൻ ടീമിന്റെയും സപ്പോർട്ട് സ്റ്റാഫിന്റെയും ജേഴ്‌സികളിൽ സൺ ലൈറ്റ് സ്പോർട്സിന്റെ ( ലി നിങ് Brand Li Ning)പേരു വക്കും എന്ന് ഒളിമ്പിക് കമ്മിറ്റി ധാരണയിൽ എത്തിയിരുന്നു.
കോവിഡ് പ്രതിസന്ധി ആണ് തീരുമാനം മാറ്റിയതിന് പിന്നിലെ കാരണമെന്ന റിപ്പോർട്ടുകൾ കൂടി വരുന്നുണ്ട്. കായിക മേഖലയെ പൂർണമായും കച്ചവട വൽക്കരിക്കുന്നതിന് എതിരെയുള്ള പോരാട്ടങ്ങൾക്ക് ഈ നീക്കം ഊർജം പകരുമെന്ന് ഉറപ്പാണ്.