തന്റെ കുട്ടിക്കാലം പരിമിതികൾ നിറഞ്ഞത് ആയിരുന്നു എന്നും അങ്ങനെ ഉള്ള വിഷമഘട്ടങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷേ വളരെ നേരത്തെ തന്നെ ഇന്ത്യൻ ടീമിൽ ഇടം പിടിച്ചേനെ എന്നും സെഹ്‌വാഗ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറിയും ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറിയും നേടിയ ഒരേയൊരു ഇന്ത്യൻ താരം കൂടിയാണ് വീരു.
മിഡിൽ ഓർഡർ ബാറ്റ്സ്മാനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച വീരേന്ദർ സെവാഗ് പിന്നീട് ഇന്ത്യൻ നിരയിലെ എക്കാലത്തെയും വിസ്ഫോടന ശേഷിയുള്ള ഓപ്പണർ ആയി മാറി.
എന്നിരുന്നാലും, ഇന്റർനെറ്റ് പോലുള്ള ആധുനിക സാങ്കേതികവിദ്യകളുടെ പിന്തുണ ലഭിച്ചിരുന്നെങ്കിൽ ചെറുപ്രായത്തിൽ തന്നെ താൻ ഇന്ത്യയ്ക്കായി കളിക്കുമായിരുന്നുവെന്ന് സെവാഗ് പറഞ്ഞു.
“ഇന്ന്, ചെറുപ്പക്കാർക്ക് ക്രിക്കറ്റ് പഠിക്കാനുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും വീഡിയോകൾ ഇൻറർനെറ്റിൽ ലഭ്യമാണ്. ഒരുപക്ഷേ എനിക്ക് ആ സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ഞാൻ കാര്യങ്ങൾ വേഗത്തിൽ പഠിക്കുമായിരുന്നു, കൂടാതെ ചെറുപ്പത്തിൽത്തന്നെ ഇന്ത്യൻ ടീമിനായി കളിച്ചിരിക്കാം,” സർക്കുരു ആപ്പ് (Circuru App) പുറത്തിറക്കുന്നതിനിടെ സംസാരിക്കവേ സെവാഗ് പറഞ്ഞു.