in

കോപ്പാ, ഗ്രൂപ്പ് റൗണ്ടുകൾക്ക് പിന്നാലെ പരാതിയുമായി മെസ്സിയും നെയ്മറും രംഗത്ത്

Messi and Neymar

കോപ്പ അമേരിക്ക ടൂർണ്ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടങ്ങൾ അവസാനിക്കുമ്പോഴേക്കും പരാതിയുമായി ബ്രസീലിന്റെയും അർജൻറീനയുടെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും രംഗത്തുവന്നുകഴിഞ്ഞു.

മത്സരം നടത്തുന്ന ഗ്രൗണ്ടിന്റെ നിലവാരമില്ലായ്മയെ പറ്റിയാണ് മെസ്സിയും നെയ്മറും ഉൾപ്പെടെയുള്ളവർ ആക്ഷേപവുമായി രംഗത്തെത്തിയത്. നേരത്തെ തന്നെ നെയ്മറിനൊപ്പം ബ്രസീലിയൻ പരിശീലകൻ ടിറ്റെ കൊളംബിയക്ക് എതിരായ മത്സരത്തിനുശേഷം പിച്ചിനെപ്പറ്റി രൂക്ഷമായ വിമർശനം ഉതിർത്തിരുന്നു.

താരങ്ങൾക്ക് പന്തിൽ ഒരു വട്ടം സ്പർശിക്കുന്നതിന് പകരം മൂന്നോ നാലോ തവണ സ്പർശിച്ചാൽ മാത്രമേ അവർക്ക് ആഗ്രഹിക്കുന്ന തരത്തിൽ പന്ത് നീക്കുവാൻ കഴിയുകയുള്ളൂ എന്നു ബ്രസീലിയൻ പരിശീലകൻ പറഞ്ഞു.

കോപ്പ അമേരിക്ക ടൂർണ്ണമെൻറ് നടക്കുന്ന ഗ്രൗണ്ട് ഗുണനിലവാരമില്ലാത്തത്തത് ആണെന്ന് വളരെ പ്രകടമാണ്. ചില പ്രദേശങ്ങളിൽ പുല്ല് അധികമായി വളർന്നു നിൽക്കുന്നു. എന്നാൽ മറ്റു ചില പ്രദേശങ്ങളിൽ എത്തുമ്പോൾ മുഴുവൻ പുല്ലും നീക്കപ്പെട്ട നിലയിലാണ് ഗ്രൗണ്ട് കാണപ്പെടുന്നത്.

ഇത്തരത്തിലുള്ള ഗ്രൗണ്ട് കളിയുടെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുകയും താരങ്ങൾക്ക് പരിക്കാനുള്ള കാരണമായി വരികയും ചെയ്യും എന്നാണ് പരാതി. ഇന്നത്തെ മത്സരത്തിന് ശേഷമുള്ള മെസ്സിയും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഈ പിച്ചിൽ കളിക്കുക എന്നത് വളരെ പ്രയാസമാണെന്നും അത് ഓരോ ദിവസവും മോശമായി വരികണെന്നും ആയിരുന്നു മെസ്സി പറഞ്ഞത്.

എന്നാൽ ഗുണനിലവാരം കുറഞ്ഞു പോയി എന്നതിൻറെ പേരിൽ കോപ്പ അതോറിറ്റിയെ വളരെ അധികം വിമർശിക്കാൻ കഴിയില്ല. കാരണം അവർ അവസാന നിമിഷത്തിൽ വളരെ തിടുക്കത്തിലാണ് ഗ്രൗണ്ടുകൾ ശരിയാക്കി എടുത്തത്. കോവിഡ് പ്രതിസന്ധിമൂലം വളരെ വൈകിയാണ് ആതിഥേയ പ്രഖ്യാപനമുണ്ടായത്.

ബ്ലാസ്റ്റേഴ്സിന്റെ രോഹിത് കുമാറിനെ ബാംഗ്ലൂരു റാഞ്ചി, ബ്ലാസ്റ്റേഴ്സിന്റെ വളരെ വലിയ മണ്ടത്തരം

Luka Modric.

ക്രൊയേഷ്യയുടെ നിസ്വാർത്ഥനായ രക്ഷകൻ ബൂട്ടഴിച്ചു