സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ യിൽനിന്നും സൂപ്പർ താരം ലയണൽ മെസ്സി എത്തിയതോടുകൂടി ഫ്രഞ്ച് ലീഗിന്റെ വിപണിമൂല്യവും നിലവാരവും ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ലോകഫുട്ബോളിലെ മറ്റൊരു ഐക്കൺ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂടി ടീമിലേക്ക് മറ്റൊരു ഫ്രഞ്ച് ടീം കൂടി ശ്രമിക്കുന്നു.
അനൗദ്യോഗികമായ മാർഗങ്ങളിൽ കൂടിയാണ് ഈ നീക്കത്തിനു ഉള്ള പ്രാരംഭ ശ്രമം നടക്കുന്നത്. ലയണൽ മെസ്സി എത്തിയതോടുകൂടി മൂല്യം വർധിച്ച ഫ്രഞ്ച് ലീഗ് മൂല്യം പതിൻമടങ്ങ് വർധിപ്പിക്കാൻ ക്രിസ്ത്യാനോ റൊണാൾഡോ കൂടി എത്തിയാൽ അവർ തമ്മിലുള്ള പോരാട്ടത്തിന്റെ വിപണിമൂല്യം കൊണ്ടുതന്നെ സാധ്യമാകും.

താര സമ്പന്നതയും പണക്കൊഴുപ്പും കൊണ്ട് ഫ്രഞ്ച് ലീഗ് അടക്കി ഭരിച്ചിരുന്ന പാരീസിൽ സെന്റ് ജർമ്മൻ ക്ലബ്ബിൻറെ കുത്തക പോലെ തുടരുന്ന ഏകാധിപത്യം അവസാനിപ്പിക്കുവാൻ കച്ചകെട്ടിയിറങ്ങിയ, കഴിഞ്ഞ സീസണിൽ അവരെ മുട്ടുകുത്തിച്ച ലില്ലെയിൽ നിന്നുമാണ് ഒരു സഹതാരം വഴി ക്രിസ്റ്റ്യാനോയ്ക്ക് ക്ഷണം വന്നിരിക്കുന്നത്.
ലില്ലെയിലെ പോർച്ചുഗീസ് താരമായ ജോസെ ഫോണ്ടെയാണ് ക്രിസ്ത്യാനോ റൊണാൾഡോയെ ഫ്രഞ്ച് ലീഗിലേക്ക് ക്ഷണിച്ചത്. ജോസെ ഫോണ്ടെയുടെ നായക മികവിൽ അതിസമ്പന്നരായ പി എസ് ജി ഇത്തവണയും അവർ മുട്ടുകുത്തിച്ചിരുന്നു.
ക്രിസ്ത്യാനോയെ സഹതാരമായ ഫോണ്ടേ ക്ഷണിച്ചപ്പോൾ താരം ഇതുവരെയും മറുത്തൊന്നും പറഞ്ഞിട്ടില്ല. ഫോണിലെ ടെക്സ്റ്റ് മെസ്സേജ് ഫീച്ചർ ആയ ഹഹഹ റിയാക്ഷൻ മാത്രം ആയിരുന്നു. അദ്ദേഹത്തിന്റെ മറുപടി. ഫ്രഞ്ച് ലീഗിൽ എത്തിയ മെസ്സിക്ക് ബദലായി ക്രിസ്ത്യാനോ റൊണാൾഡോ കൂടി അവിടേക്ക് എത്തിക്കഴിഞ്ഞാൽ പോരാട്ടം കിടിലം ആയിരിക്കും.