എൽ ക്ലാസിക്കോ, വലിയ 2 ടീമുകൾ ഏറ്റു മുട്ടുമ്പോൾ അതിൽ എല്ലാ മേഖലയിലും മികച്ചു നിക്കുന്ന ടീം മറ്റേ ടീമിന് മേലിൽ കാണിക്കുന്ന അധിപത്യം ആണ് കുറച്ചു കാലം ആയി കണ്ടു വരുന്നത്. അതായത്ചെന്നൈയെ അലട്ടുന്നതും മാനേജ്മെന്റിനു മനസിലാവാത്തതുമായ പ്രശ്‌നം ചെന്നൈയുടെ ബോളിങ് വിഭാഗം ശോകം ആണ്! എന്നാൽ മുംബൈ എല്ലാ മേഖലയിലും മികച്ചു നിക്കുന്നു.
- ധോണിയുടെ പടുകൂറ്റൻ സിക്സർ ഗ്രൗണ്ടിന് പുറത്ത് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലനക്യാമ്പിൽ ധോണി മാസ്സ്
- ധോണിയുടെ വാക്കുകൾ വളച്ചൊടിക്കുക ആയിരുന്നു: ജഗദീഷ്
- ക്രിക്കറ്റിന്റെ ആത്മാവായ ടെസ്റ്റ് ക്രിക്കറ്റ് വിട്ടൊരു കളിയും ഇല്ലെന്ന് ഗാംഗുലി
- രോഹിത് ശർമ്മയോ വിരാട് കോഹ്ലിയോ ആരാണ് മികച്ചത് പാക് താരം പറയുന്നു
- രോഹിത് ശർമ്മ ഇനിയും ഡബിൾ സെഞ്ച്വറി അടിക്കും ചെയ്യണ്ടത് ഇത്ര മാത്രം
പണ്ട് ജോൺസൻ മലിംഗ ദ്വയം ആയിരുന്നു. പിന്നെ മലിംഗ ബൂംറ ദ്വയം ആയി, ഇപ്പം ബോൾട്ട് ബൂംറ ദ്വയം ആയി. ചെന്നൈക്ക് എടുത്ത് പറയാൻ ഒരു ഫാസ്റ്റ് ബോളർ ഇല്ല. ആദ്യ ഒരു സീസണുകളിൽ മാക്കയാ ന്റിനി, പിന്നെ ബോളിഞ്ചർ ഒക്കെ ഇണ്ടായിരുന്നു, വേറെ എടുത്ത് പറയാനായിട് ഒരു നല്ല ബോളർ ഇല്ല. ദീപക്, താക്കൂർ തുടങ്ങിയവർ ഭാവിയിൽ മെച്ചപ്പെടുമായിരിക്കും.
ബ്രാവോ ഒക്കെ ഒരു ഓൾ റൗണ്ടർ ആണ് അദ്ദേഹത്തെ ഒരു പക്കാ ഫാസ്റ്റ് ബൗളർ ആയി കാണാൻ കഴിയില്ല! വരും ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മാനേജ്മെന്റ് ഈ പോരായ്മ ശ്രെദ്ധിച്ചാൽ പിന്നെ അങ്ങോട്ട് ആവേശ കരമായ മത്സരം കാണാം.
നല്ലൊരു ഡെത്ത്ഓവർ സ്പെഷ്യലിസ്റ്റ് ഇല്ല. ചെന്നൈ ഒരു ബാലൻസ്ഡ് ടീം അല്ല. അതെല്ലാം ഓക്കേ. പക്ഷെ മുംബൈ ഒഴികെ വേറെ ഏതൊരു ടീമിനെതിരെയും കളിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ CSK നേരിടുന്നില്ലല്ലോ. അപ്പോൾ പ്രശ്നം മാനസികമാണ് എന്ന് പറയാം. മുംബൈക്കെതിരെ കളിക്കുമ്പോൾ ചെന്നൈക്കാർക്ക് ഒരു അനാവശ്യ ടെൻഷൻ ഉണ്ട്. അതാണ് പ്രശ്നം.
എത്ര മികച്ച നിലയിലും ചെന്നൈ പ്ലെയേഴ്‌സ് മുംബൈക്കെതിരെ പിഴവ് വരുത്തും. ചോരാത്ത കൈകളുടെ ഉടമ ആയ ഫാഫ് പൊള്ളാർഡിന്റെ ക്യാച്ച് അവിശ്വസനീയമായി വിട്ട് കളഞ്ഞത് തന്നെ ഏറ്റവും വലിയ ഉദാഹരണം. മാനസികാധിപത്യം മുംബൈക്ക് തന്നെ…