in

ധോണിയുടെ പടുകൂറ്റൻ സിക്സർ ഗ്രൗണ്ടിന് പുറത്ത് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലനക്യാമ്പിൽ ധോണി മാസ്സ്

Dhoni and Raina in CSK [Twiter]

ധോണിയുടെ പടുകൂറ്റൻ സിക്സർ ഗ്രൗണ്ടിന് പുറത്ത് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലനക്യാമ്പിൽ ധോണിയുടെ ബാറ്റിങ് വെടിക്കെട്ട് ആരാധകർക്ക് ഹരം ആവുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് പോയിട്ടും മഹേന്ദ്ര സിംഗ് ധോണി എന്ന നായകൻറെ കരുത്തിന് തരിമ്പുപോലും കുറവു വന്നിട്ടില്ല എന്നു തെളിയിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലന ക്യാമ്പിൽ നടക്കുന്ന സംഭവവികാസങ്ങൾ.

Dhoni and Raina in CSK [Twiter]

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുമ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലനത്തിലാണ്. സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച മാറിയോ മഹേന്ദ്രസിംഗ് ധോണിയും സുരേഷ് റെയ്നയും തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ പരിശീലന ക്യാമ്പുകളിലെ പ്രധാനതാരങ്ങൾ. കളിയും ചിരിയുമൊക്കെയായി കൂൾ ധോണിയും ചിന്നത്തല റെയ്നയും സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു മുന്നിലുണ്ട്.

ബാറ്റിങ്ങിനെ കൂടാതെ ഫീൽഡിലും റെയ്നയുടെ തകർപ്പൻ പ്രകടനങ്ങൾ പരിശീലന വേളയിൽ നടക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീൽഡർമാരുടെ ഗണത്തിൽ ഉൾപ്പെടുന്ന സുരേഷ് റെയ്നയ്ക്കു തൻറെ ഫീൽഡ് മികവിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഫീൽഡിങ് പരിശീലനത്തിൽ അദ്ദേഹത്തിൻറെ പ്രകടനങ്ങൾ.

എന്നാൽ അതിനെല്ലാം ഉപരിയായി ആരാധകർക്ക് ഏറ്റവുമധികം ആവേശം പകർന്നത് മഹേന്ദ്രസിംഗ് ധോണിയുടെ പടുകൂറ്റൻ സിക്സറുകൾ ആണ്. പരിശീലന വേളയിൽ തുടർച്ചയായി സിക്സറുകൾ പായിച്ച ധോണിയുടെ ഒരു പടു കൂറ്റൻ സിക്സർ ഗ്രൗണ്ടിന് വെളിയിലേക്ക് പോയി.

പുറത്തേക്ക് പോയ പന്തിന് വേണ്ടി ധോണിയും സഹ താരങ്ങളും തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം അതിൻറെ വീഡിയോ താഴെ അറ്റാച്ച് ചെയ്തിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബപ്പേയും ചേർന്ന് ട്രാൻസ്ഫർ വിപണി പിടിച്ചുകുലുക്കുന്നു…

ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ വിദേശ സൈനിങ് അർദ്ധരാത്രിയിൽ ഉണ്ടാകും(നാളെ പുലർച്ചെ)