പന്ത് ഇരുവശത്തേക്കും അനായാസം സ്വിംഗ് ചെയ്യിക്കാനുള്ള കഴിവുകൊണ്ട് ഏറെ പ്രശസ്തനായ താരമായിരുന്നു ഇർഫാൻ പത്താൻ. പാകിസ്ഥാനെതിരെ അവരുടെ മുന്നിൽ ഹാട്രിക് നേടിയ താരം ബോളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും മികച്ചു തന്നെ നിന്നിരുന്നു. കളിച്ച അവസാന ഏകദിന മത്സരത്തിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ഒരു ഫാൻ പതിയെ ഇന്ത്യൻ ടീമിൽ നിന്നും പടിയടച്ച് പിണ്ഡം വെക്കപ്പെട്ടു.
ഇന്ത്യ ജന്മം നൽകിയ ഏറ്റവും മികച്ച ഓൾറൗണ്ടർ മാരിൽ ഒരാളായ ഇദ്ദേഹത്തിനെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി പിന്നിൽനിന്ന് കുത്തിയത് കാരണമാണ് അദ്ദേഹത്തിൻറെ കരിയർ അകാലചരമം പ്രാപിച്ചത് എന്നാണ് വിമർശകർ പറയുന്നത്.
ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവു പുലർത്തിയ താരം ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലുമായി 173 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇര്‍ഫാന്‍ 301 വിക്കറ്റും 2821 റണ്‍സും നേടിയിട്ടുണ്ട്. 103 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 1139 റണ്‍സും 80 വിക്കറ്റും ഇര്‍ഫാന്‍ നേടിയിട്ടുണ്ട്.
- IPL-ൽ സിക്സടിച്ചാൽ ഇനി ബോൾ മാറും;നിർണായക മാറ്റങ്ങളുമായി BCCI
- IPL മാതൃകയിൽ പുതിയ ടൂർണമെന്റുമായി ഗൗതം ഗംഭീർ
- ശ്രീശാന്ത് കളിച്ചത് ഇന്നായിരുന്നുവെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നായി അയാൾ മാറിയേനെ
ബി.സി.സി.ഐയുടെയും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെയും പരിശീലകര്‍ക്കുള്ള ലെവല്‍ 2 കോഴ്‌സ് പാസായതിന് പിന്നാലെ ആയിരുന്നു താരം തന്റെ ആഗ്രഹം പറഞ്ഞത്.
സമീപഭാവിയില്‍ ഏതെങ്കിലും ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെ കോച്ചിംഗ് ഏറ്റെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും, മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് ഇര്‍ഫാന്‍ പത്താന്‍ മറുപടി നല്‍കിയത്.