അജു ജേക്കബ് മുണ്ടിയാക്കൻ; ക്രിക്കറ്റിനോടുള്ള നിലക്കാത്ത അഭിനിവേശത്തിനൊപ്പം തുടരുന്നതാണ് വിരമിച്ച് കാലങ്ങൾ കഴിയുമ്പോഴും അവസാനിക്കാത്ത സൗരവ് ഗാംഗുലിയോടുള്ള ഇഷ്ട്ടം.
- പന്തിനെ ക്രൂശിക്കുന്നവർക്ക് ചുട്ടമറുപടിയുമായി സൗരവ് ഗാംഗുലി രംഗത്ത്
- സഞ്ജു ഒരു ഭാഗ്യമില്ലാ ക്യാപ്റ്റൻ രാജസ്ഥാന് മോശം കാലമോ….
ഒരു രാജ്യത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയവൻ എന്നതിനേക്കാൾ മികച്ചവാക്കുണ്ടോ സൗരവിനെ വർണ്ണിക്കാൻ എന്നത് സംശയമാണ്. കോഴയുടെ കുഴിയിൽ കിടന്ന ഒരു ടീം ഇന്ന് കാണുന്ന നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ സൗരവ് ഗാംഗുലി എന്ന കളിക്കാരന്റെയും അതിലുപരി ദീർഘവീക്ഷണമുള്ള ക്യാപ്റ്റന്റെയും പങ്ക് വർണ്ണിക്കാവുന്നതിനുമപ്പുറമാണ്.
ഇന്ത്യ 2011 ലോകകപ്പിൽ മുത്തമിടുമ്പോൾ ആ ടീമിൽ കളിച്ചവരുടെ പേരുകളും അവർ ഏത് കാലത്താണ് ഇന്ത്യൻ ദേശിയ ടീമിലേക്ക് കാലെടുത്ത് വെച്ചതെന്നും നോക്കിയാൽ മതി ഗാംഗുലി എന്ന ക്യാപ്റ്റന്റെ ദീർഘവീക്ഷണം മനസ്സിലാക്കുവാൻ. ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ ധോണി മുതൽ ആ വേൾഡ്കപ്പിൽ ടീമിന്റെ നേടുംതൂണുകളായി മാറിയ യുവിയും വീരുവും സഹീറും ഹർഭജനും അടക്കമുള്ളവർ ദാദ യൂണിവേഴ്സിറ്റിയുടെ പ്രോഡക്റ്റ്സ് ആയിരുന്നു.
ഓഫ്‌സൈഡിലെ ദൈവം, ബംഗാളിന്റെ രാജകുമാരൻ, അക്രമനോത്സുകതയുടെ രാജാവ്, ബിസിസിഐ പ്രസിഡന്റ്
വിശേഷണങ്ങൾ ഒരുപാടുണ്ട് ഇന്ത്യൻ ക്രിക്കറ്റ്ന്റെ ഡോണിന്.
- കൊൽക്കത്ത ബെഞ്ചിൽ ഇരുത്തിയ സൂപ്പർ താരങ്ങൾ.
- സഞ്ജു സ്വന്തം പ്രതിഭയോട് നീതി പുലർത്താത്തവൻ, ഇനിയും പ്രാദേശിക വികാരം ആളിക്കത്തി ക്കരുത്
വങ്കടയിൽ വന്നു ഷോ കാണിച്ചവനോട് ക്രിക്കറ്റ്ന്റെ മെക്കയിൽ പോയി പകരം ചോദിക്കാൻ പറ്റുമോ സഖീർ ഭായ്ക്ക് ??
ബട്ട് സൗരവ് ക്യാൻ !!