in

മെസ്സിയും നെയ്മറും ഇല്ലാതെ എംബപ്പേ കണ്ടം ഉഴുതു മറിച്ചു

Messi Graphics [Twiter]

ഫ്രഞ്ച് ലീഗിൽ തുടർച്ചയായ മൂന്നാം മത്സരവും മികച്ച സ്കോറിൽ വിജയിച്ച് തങ്ങളോട് മുട്ടി നിൽക്കാൻ കെല്പുള്ളവർ ഫ്രഞ്ച് വമ്പൻമാരായ പി എസ് ജി തെളിയിച്ചു. ഇന്നലെ ബ്രെസ്റ്റിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആയിരുന്നു PSG തകർത്തു വിട്ടത്.

ഈ മത്സരത്തിൽ യുവ സൂപ്പർതാരമായ കിലിയൻ എംബാപ്പെ സീസണിലെ തന്റെ ആദ്യ ഗോളും സ്കോർ ചെയ്തു. മറ്റു താരങ്ങളായ ആൻഡർ ഹെരേര, ഇദ്രിസ ഗുയെ, പിന്നെ അർജന്റീനിയൻ താരമായ ഡി മരിയയും പി എസ് ജിക്ക് വേണ്ടി സ്കോർ ചെയ്തു. പിന്നെ ബ്രെസ്റ്റിനു വേണ്ടി ഫ്രാങ്ക് ഹോണററ്റും സ്റ്റീവ് മൗനിയും ആശ്വാസ ഗോളുകൾ കണ്ടെത്തി.

PSG 2022: Kylian Mbappé out, Cristiano Ronaldo in [AS]

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ ഒമ്പത് പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് പി എസ് ജി.30 ന് റെയിംസിനെതിരെയാണ് പി എസ് ജി യുടെ അടുത്ത മത്സരം. ലയണൽ മെസ്സിയും നെയ്മർ ജൂനിയർ ഇല്ലാതിരുന്നിട്ടു പോലും ഫ്രാൻസിലെ കണ്ടം ഉഴുതുമറിക്കുവാൻഎംബപ്പേ തന്നെ ധാരാളം മതിയെന്ന് തെളിയുയാണ്.

⏰ ഫുൾ ടൈം

?പി എസ് ജി – 4⃣
⚽️ A. Herrera 23′
⚽️ K. Mbappe 36′
⚽️ I. Gueye 73′
⚽️ A. Dimaria 90”

?ബ്രെസ്റ്റ് – 2⃣
⚽️ F. Honorat 42′
⚽️ S. Mounie 85′

ഇഷ്ട താരത്തിൻറെ ആരാധകനിൽ നിന്നും ഒരു ക്ലബ്ബിൻറെ മാർഗദീപമായി വളർന്ന മലയാളിയുടെ കഥ

വങ്കടയിൽ വന്നു ഷോ കാണിച്ചവനോട് ക്രിക്കറ്റ്ന്റെ മെക്കയിൽ പോയി പകരം ചോദിക്കാൻ പറ്റുമോ സഖീർ ഭായ്ക്ക് ?? ബട്ട്‌ സൗരവ് ക്യാൻ !!