in

PSG യുമായി കരാർ ഒപ്പുവച്ചു പക്ഷേ അർജൻറീനയുടെ ആത്മാഭിമാനം പണയം വയ്ക്കില്ല; ലയണൽ മെസ്സി

Cristian romero and Messi [COPA]

നീണ്ട 21 വർഷത്തെ സേവനത്തിനുശേഷം സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയോട് അർജൻറീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സി വിടപറഞ്ഞപ്പോൾ അത് ഫുട്ബോൾ ലോകത്ത് ഉണ്ടാക്കിയ അനുരണനങ്ങൾ ഒട്ടും ചെറുതല്ല. മെസ്സിയെ സ്വന്തമാക്കിയ പാരീസ് സെൻറ് ജർമൻ എന്ന ക്ലബ്ബിൻറെ ഓഹരിവിപണിയിലെ മൂല്യം കുതിച്ചു കൊണ്ടിരിക്കുകയാണ്.

മറുവശത്ത് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ തകർന്നു കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിയിലേക്ക് പോയത് എന്ന ആരാധകരുടെ സംശയം പ്രധാനമായും എത്തിനിൽക്കുന്ന നിഗമനങ്ങളിൽ ഒന്ന് അവിടെ ലയണൽ മെസ്സിയുടെ പ്രിയപ്പെട്ട സുഹൃത്തും ബാഴ്സലോണയിലെ സഹതാരവും ആയിരുന്നു നെയ്മർ ജൂനിയർ ആണെന്ന് ആണ്.

Cristian romero and Messi [COPA]

അർജൻറീന താരം പാരീസ് സെന്റ് ജർമൻ ക്ലബ്ബുമായി ഒപ്പുവച്ച ഉടമ്പടിയിൽ അർജൻറീന ദേശീയ ടീമിനെ ആരാധകർക്ക് സന്തോഷിക്കാനുള്ള ഒരു വകയുണ്ട്. ഈയൊരു വ്യവസ്ഥ ലയണൽ മെസ്സിയുടെ രാജ്യസ്നേഹത്തിൻറെ മകുടോദാഹരണമായി ആരാധകർ ഉയർത്തി കാണിക്കുന്നുണ്ട്.

അന്താരാഷ്ട്ര മത്സരങ്ങൾക്കായി പലപ്പോഴും ക്ലബ്ബുകൾ താരങ്ങളെ വിട്ടു നൽകാത്തത് ഫുട്ബോളിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. അവിടെയാണ് ലയണൽ മെസ്സി എന്ന അർജൻറീന താരം വ്യത്യസ്തനാകുന്നത്. ആ ഒരു പ്രശ്നം പരിഹരിക്കുവാൻ ഫ്രഞ്ചുകാരുമായുള്ള കരാറിൽ ലയണൽ മെസ്സി ഒരു വ്യവസ്ഥ വെച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.

ലയണൽ മെസ്സി യുടെയും പ്രഥമപരിഗണന രാജ്യാന്തര മത്സരങ്ങൾക്ക് ആയിരിക്കുമെന്ന് ഒരു വ്യവസ്ഥ അദ്ദേഹം കരാർ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര മത്സരം ആയാലും സൗഹൃദമത്സരം ആയാലും ഏതു തന്നെയായാലും പ്രഥമ പരിഗണന രാജ്യത്തിന് തന്നെയാണ് എന്ന് വ്യവസ്ഥ വച്ച ലയണൽ മെസ്സി ഇപ്പോൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് അർജൻറീന ആരാധകർ.

എംബാപ്പെ പാരിസിൽ തുടരുമെന്ന് PSG പ്രസിഡന്റ്‌. റയൽ മാഡ്രിഡിന് അപ്രതീക്ഷിത തിരിച്ചടി

ഫ്രഞ്ച് ലീഗിലെ മറ്റ് ക്ലബ്ബുകളും സൂപ്പർതാരങ്ങളെ ഇറക്കുമതി ചെയ്യാനാണ് തീരുമാനം