ലയണൽ മെസ്സിയുടെ ആഗമനത്തോടെ ഫ്രഞ്ച് ലീഗിൻറെ നിലവാരം ഉയർന്നു. ലോകത്തിലെ ഏറ്റവും വിനാശകരമായ ആക്രമണ നിരയാണ് ഇപ്പോൾ ഫ്രഞ്ച് ലീഗിലെ ക്ലബ്ബായ പാരീസ് സെൻറ് ജർമന് ഉള്ളത്. അതിനോടൊപ്പം പിടിക്കുവാൻ വേണ്ടി മറ്റു ടീമുകളും ഇപ്പോൾ സൂപ്പർതാരങ്ങൾക്ക് വേണ്ടി വലവീശിയിരിക്കുകയാണ്.
മെസ്സിയെ പിടിക്കാൻ സ്വിസ് മെസ്സിയെ ഇറക്കുവാൻ ആണ് ഫ്രഞ്ച് ക്ലബ്ബായ ലിയോണിന്റെ തീരുമാനം. സ്വിസർലാൻഡ് മെസ്സി എന്ന പേരിൽ വിഖ്യാതനായ ലിവർപൂളിന്റെ മിഡ്ഫീൽഡർ ഷേർദാൻ ഷാഖിരിയെയാണ് അവർ ലക്ഷ്യം വെക്കുന്നത്. 29 വയസുകാരനായ താരം പ്രീമിയർലീഗിൽ താരതമ്യേന മികച്ച പ്രകടനമാണ് കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്.
ലിവർപൂളും ആയി താരത്തിന് ഒരു വർഷത്തെ കരാർ കൂടി ശേഷിക്കുന്നുണ്ട് എന്നിരുന്നാലും കരാർ നീട്ടി കൊണ്ടു പോകാൻ തന്നെയാണ് ലിവർപൂളിന്റെ തീരുമാനം. യൂറോ കപ്പിലും വളരെ മികച്ച പ്രകടനം തന്നെയായിരുന്നു സ്വിസർലാൻഡ് ടീമിന് വേണ്ടി ഈ താരം പുറത്തെടുത്തത്.
2018 ൽ ഏകദേശം13. 5 മില്യൺ യൂറോയ്ക്ക് ആയിരുന്നു അദ്ദേഹം സ്റ്റോക്ക് സിറ്റിയിൽ നിന്നും ലിവർപൂൾ ടീമിലേക്ക് വന്നത്. കഴിഞ്ഞ സീസണിൻറെ അവസാനം അവരുടെ ചില നിർണായക താരങ്ങൾ ടീം വിട്ടുപോയത് ലിയോണിന് തിരിച്ചടിയായിരുന്നു.
ബാഴ്സ യിലേക്ക് പോയ മെംഫിസ് ഡീപേയെ പോലെയുള്ള താരങ്ങളുടെ അഭാവം ടീമിനെ വല്ലാതെ വലയ്ക്കുന്നുണ്ട്. അത് ഒഴിവാക്കുവാൻ മികച്ച മുന്നേറ്റ താരങ്ങളെ അവർക്ക് ടീമിലെത്തിക്കേണ്ടത് അനുവാര്യമാണ്.